Asianet News MalayalamAsianet News Malayalam

പഞ്ച്ഷീറിൽ 4 ജില്ലകൾ പിടിച്ചെടുത്തെന്ന് താലിബാൻ; തുരത്തി ഓടിച്ചെന്ന് വടക്കൻ സഖ്യം

ബസാറഖിലേക്കുള്ള വഴിയിൽ ഉടനീളം സഖ്യസേന മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് മുന്നേറ്റം മന്ദഗതിയിലാക്കിയതെന്നുമാണ് താലിബാന്റെ അവകാശവാദം.

Nearly 600 From Taliban Killed In Afghan Holdout, Claim Resistance Forces panjshir
Author
Panjshir, First Published Sep 5, 2021, 8:04 AM IST

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. അതേസമയം പഞ്ച്ഷീർ അതിർത്തിയായ ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കൻ സഖ്യം അവകാശപ്പെട്ടു. 600 താലിബാന്‍ ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ശനിയാഴ്ച അവകാശപ്പെട്ടത്. 1,000 പേരെ പിടികൂടുകയോ, കീഴടങ്ങുകയോ ചെയ്തുവെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.

ബസാറഖിലേക്കുള്ള വഴിയിൽ ഉടനീളം സഖ്യസേന മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അത് നീക്കം ചെയ്യാനുള്ള കാലതാമസമാണ് മുന്നേറ്റം മന്ദഗതിയിലാക്കിയതെന്നുമാണ് താലിബാന്റെ അവകാശവാദം. ഇതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഖത്തറിലെത്തും. ജർമനിയിലേക്കുള്ള യാത്രമധ്യേ ഖത്തറിലെത്തുന്ന ബ്ലിങ്കൻ, താലിബാൻ പ്രതിനിധികളുമായി ചർച്ച നടത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios