Asianet News MalayalamAsianet News Malayalam

തങ്ങളുടെ ഭൂമി ചര്‍ച്ചയിലൂടെ ഇന്ത്യയില്‍നിന്ന് തിരിച്ചുപിടിക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാലാപാനിയും ലിപുലേഖും നേപ്പാളില്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തുവന്നു.
 

Nepal will get back land from India through dialogue: KP Sharma Oli
Author
Kathmandu, First Published Jun 11, 2020, 7:17 PM IST

കാഠ്മണ്ഡു: നേപ്പാളിന്റെ ഭൂമി ഇന്ത്യയില്‍ നിന്ന് ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. കാലാപാനി പ്രശ്‌നം നയതന്ത്ര ചര്‍ച്ചയിലൂടെ ചരിത്രപരമായ വസ്തുതളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ പിടിച്ചടക്കിയ ഞങ്ങളുടെ ഭൂമി ചര്‍ച്ചയിലൂടെ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാളിന്റെ ഭൂമി കൈയേറിയാണ് ഇന്ത്യ കാലാപാനിയില്‍ കാളീ ക്ഷേത്രവും കൃത്രിമ കാളീ നന്ദിയും നിര്‍മ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ നദിയാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായി പരിഗണിക്കുന്നത്. 

കാലാപാനിയും ലിപുലേഖും നേപ്പാളില്‍ ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെ മറുപടിയുമായി ഇന്ത്യയും രംഗത്തുവന്നു. ഇന്ത്യ നേപ്പാളിന്റെ പ്രദേശം കൈയേറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. പുതിയ ഭൂപടത്തെയും ഇന്ത്യ എതിര്‍ത്തു.

ഉത്തരാഖണ്ഡിലെ ധര്‍ച്ചുളയില്‍ നിന്ന് ലിപുലേഖിലേക്ക് 80 കിലോമീറ്റര്‍ റോഡ് മെയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. നേപ്പാളിന്റെ പ്രദേശങ്ങളിലൂടെയാണ് ഇന്ത്യ റോഡ് നിര്‍മിച്ചതെന്ന് അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഇന്ത്യ നിഷേധിച്ചു. തുടര്‍ന്നാണ് കാലാപാനി, ലിപുലേഖ്, ലിംപിയാധുര പ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേപ്പാള്‍ പുതിയ ഭൂപടം അംഗീകരിച്ചത്.
 

Follow Us:
Download App:
  • android
  • ios