പൊതുചടങ്ങിനിടെയാണ് റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണ കുത്തിയത്. 

ദില്ലി: ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതാറിനാണ് 25 വർഷം തടവ് ശിക്ഷ വിധിച്ചത്. ന്യൂയോർക്ക് കോടതി ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം. പൊതുചടങ്ങിനിടെ സൽമാൻ റുഷ്ദിയെ പ്രതി ആക്രമിക്കുകയായിരുന്നു. ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണയാണ് കുത്തിയത്. തുടർന്നാണ് ന്യൂയോർക്ക് പൊലീസ് ഹാദി മാറിനെ കസ്റ്റഡിയിലെടുത്തത്. 

കൈകൾ പിന്നിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ റെനോൾഡ്, കൊലപാതകമാണെന്ന് ആരോപണം; നിർണായക പൊലീസ് റിപ്പോർട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം