Asianet News MalayalamAsianet News Malayalam

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും യുകെ റോയൽ കോടതി തള്ളി

പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് കോടതി നാലാം തവണയും നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്

nirav modi's fourth bail application at the UK court refused
Author
London, First Published Jun 12, 2019, 3:24 PM IST

ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങി, യുകെയിൽ അഭയാർത്ഥിയായി കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ റോയൽ കോടതി തള്ളി. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യപേക്ഷ തളളുന്നത്.

നീരവ് മോദി പണം തിരിച്ചടയ്ക്കാൻ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് യുകെ റോയൽ കോടതി നാലാം തവണയും നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്.

48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. 

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞിരുന്നു. മാ​ർ​ച്ച് 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്‍റെ അറ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ർ​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ൽ ഹ​ർ​ജി​യി​ൽ ല​ണ്ട​ൻ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. 

സാ​ക്ഷി​ക​ൾ​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന വാ​ദ​വും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വാ​ദ​വും അം​ഗീ​ക​രി​ച്ചാണ് മൂന്നാം അപേക്ഷയിൽ വെസ്റ്റ് മിൻസ്റ്റർ കോ​ട​തി നീരവ് മോദിയ്ക്ക് ജാമ്യം നിഷേധിച്ചത്. 

Follow Us:
Download App:
  • android
  • ios