Asianet News MalayalamAsianet News Malayalam

നീരവ് മോദിയെ പാര്‍പ്പിക്കുന്നത് തിരക്കേറിയ ജയിലില്‍; കൂടെയുണ്ടാവുക കൊടുംകുറ്റവാളികള്‍

ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ്. അതീവസുരക്ഷാ പ്രശ്‌നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.

Nirav Modi to be held in one of England's most overcrowded jails
Author
London, First Published Mar 21, 2019, 11:04 AM IST

ലണ്ടന്‍: സാമ്പത്തികതട്ടിപ്പ് കേസില്‍ അറസ്റ്റിലായ വിവാദവ്യവസായി നീരവ് മോദിയെ താമസിപ്പിക്കുക ക്രിമിനലുകള്‍ നിറഞ്ഞുകവിഞ്ഞ 'ഹെര്‍ മജസ്റ്റീസ്' ജയിലിലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ-പടിഞ്ഞാറന്‍ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും തിരക്കേറിയ ജയിലുകളിലൊന്നാണ്. അതീവസുരക്ഷാ പ്രശ്‌നങ്ങളുള്ള ബി കാറ്റഗറി ജയിലാണിത്.

മാര്‍ച്ച് 29 വരെയാണ് നീരവ് മോദിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്. ജയിലില്‍ നീരവ് മോദിയുടെ സഹതടവുകാരില്‍ കൈമാറ്റം പ്രതീക്ഷിച്ചു കഴിയുന്ന പാക് കുറ്റവാളി ജാബിര്‍ മോട്ടിയും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കൂടുതലായി പാര്‍പ്പിച്ചിരിക്കുന്ന ഹെര്‍ മജസ്റ്റീസ് ജയിലില്‍ കടുത്ത മാനസികപ്രശ്‌നങ്ങളുള്ള തടവുകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത് വരെ നീരവ് മോദിയെ പ്രത്യേക സെല്ലിലാവും പാര്‍പ്പിക്കുക. തിരക്ക് കൂടുതലായതിനാല്‍ ഒന്നില്‍ക്കൂടുതല്‍ കുറ്റവാളികള്‍ നീരവിനൊപ്പം സെല്ലിലുണ്ടായേക്കും. സൗകര്യങ്ങള്‍ വളരെ പരിമിതമായ സെല്ലുകളാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ട്.

1851ല്‍ പണികഴിപ്പിച്ച വാണ്ട്‌സ്വര്‍ത്തിലെ ഹെര്‍ മജസ്റ്റീസ് ജയിലില്‍ 2018ലെ  പരിശോധന റിപ്പോര്‍ട്ട് പ്രകാരം 142,8 പുരുഷന്മാരാണ് തടവുകാരായി ഉള്ളത്. 


 

Follow Us:
Download App:
  • android
  • ios