Asianet News MalayalamAsianet News Malayalam

'ബലാത്സംഗത്തിന് ശിക്ഷ വരിയുടയ്ക്കൽ'; നടപടി കടുപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇതൊരു ​ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Pakistan PM Imran Khan approves chemical castration of rapists says report
Author
Islamabad, First Published Nov 25, 2020, 12:18 PM IST

ഇസ്ലാമാബാദ്:  ബലാത്സം​ഗം കേസിൽ കുറ്റവാളികളായി കണ്ടെത്തുന്നവരെ രാസഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിം​ഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്. 

ഇതൊരു ​ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാൻ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. നിയമം സംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബവലാത്സം​ഗക്കേസുകൾ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിനും കൂടുതൽ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഞങ്ങളുടെ പൗരന്മാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ബലാത്സം​ഗത്തെ അതിജീവിച്ചവർക്ക് സധൈര്യം പരാതി നൽകാം. അവരുടെ വ്യക്തിവിവരങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിക്കും. നിയമം പാർലമെന്റിൽ ഉടൻ അവതരിപ്പിക്കുമെന്ന് തെഹ്‍രീക് ഇൻസാഫ് സെനറ്റർ ഫൈസൽ ജാവേദ് ഖാൻ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 

Follow Us:
Download App:
  • android
  • ios