പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്ഥാന് രാജ്യാന്തര തലത്തില്‍ നയതന്ത്ര വിജയവും ലഭിച്ചെന്നും സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനായി

ദില്ലി: രാജ്യം ഇന്നും പുല്‍വാമ ഭീകരാക്രമണത്തിന്‍റെ വേദനയില്‍ നിന്ന് മുക്തമായിട്ടില്ല. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സെെനിക വാഹനവ്യൂഹത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് തിരിച്ചടിയെന്നോണം നിയന്ത്രണരേഖ കടന്ന് ബാലകോട്ടില്‍ ഇന്ത്യ ഭീകരതാവളങ്ങള്‍ ആക്രമിച്ചിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജയ്ഷെ ഇ മുഹമ്മദ് പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്ന് പതിയെ സമാധാന അന്തരീക്ഷത്തിലേക്ക് വരുമ്പോള്‍ പാകിസ്ഥാന്‍ സെനറ്റര്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കുകയാണ്

പുല്‍വാമയില്‍ ഭീകരാക്രമണം നടന്ന സമയത്തെ പാകിസ്ഥാന് മഹത്തരമായ മണിക്കൂര്‍ എന്നാണ് പാകിസ്ഥാന്‍ മുസ്ലിം ലീഗ് (എന്‍) നേതാവും സെനറ്ററുമായ മുഷാഹിദ് ഹുസെെന്‍ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് ഇസ്ലാമാബാദ് നടത്തിയ ചര്‍ച്ചയിലാണ് മുഷാഹിദ് ഹുസെെന്‍റെ പരാമര്‍ശങ്ങള്‍.

1998ലെ ആണവപരീക്ഷണത്തിന് ശേഷം പാകിസ്ഥാന് ഏറ്റവും മഹത്തരമായ മണിക്കൂര്‍ ആണ് അതെന്ന് ഹുസെെന്‍ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യത്തില്‍ പാകിസ്ഥാന് രാജ്യാന്തര തലത്തില്‍ നയതന്ത്ര വിജയവും ലഭിച്ചെന്നും സെനറ്റര്‍ കൂട്ടിച്ചേര്‍ത്തു.

കൃത്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കാനായി. അതിനാല്‍ രാജ്യാന്തര തലത്തിലും ജനതയ്ക്ക് മുന്നിലും സ്കോര്‍ ചെയ്യാന്‍ സാധിച്ചു. ആണവപരീക്ഷണത്തിന് ശേഷം രാഷ്ട്രീയ നേതൃത്വങ്ങള്‍, സര്‍ക്കാരും പ്രതിപക്ഷവും, സെെനിക നേതൃത്വവും മാധ്യമങ്ങളും അങ്ങനെ എല്ലാം ആ സമയങ്ങളില്‍ ഒന്നിച്ച് നിന്നു. അതിനാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സമയത്തെ പാകിസ്ഥന് മഹത്തരമെന്ന് താന്‍ വിശേഷിപ്പിക്കുമെന്ന് ഹുസെെന്‍ പറഞ്ഞു.