Asianet News MalayalamAsianet News Malayalam

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പുതിയൊരു 'ബോര്‍ഡര്‍' കൂടി; ജനനം ഡിസംബര്‍ 2 ന്

ഇന്ത്യ പാക് അതിര്‍ത്തിയില്‍ വച്ച് പിറന്നതുകൊണ്ടാണ് കുഞ്ഞിന് ബോര്‍ഡര്‍ എന്ന് പേരിട്ടതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഗര്‍ഭിണിയായ നിംബു ഭായിക്ക് പ്രസവ വേദന വന്നതോടെ സമീപ ഗ്രാമത്തിലുണ്ടായിരുന്ന ചില സ്ത്രീകളെത്തിയാണ് ഇവരെ സഹായിച്ചത്.

Pakistani couple named their newborn baby boy Border as he was born at the Attari border
Author
Attari Border, First Published Dec 6, 2021, 9:50 AM IST

ഇന്ത്യ പാക് അതിര്‍ത്തിയില്‍ (Attari border) പുതിയൊരു 'അതിര്‍ത്തി' കൂടി. മനുഷ്യ രൂപത്തിലാണ് പുതിയ അതിര്‍ത്തി എന്നതാണ് മാറ്റം. ഡിസംബര്‍ 2 അട്ടാരി അതിര്‍ത്തിയില്‍ പിറന്ന ആണ്‍കുഞ്ഞിനാണ് (newborn baby) പാക് ദമ്പതികള്‍ അതിര്‍ത്തി എന്ന് അര്‍ത്ഥം വരുന്ന ബോര്‍ഡര്‍ എന്ന് പേരു നല്‍കിയത്. കഴിഞ്ഞ 71 ദിവസമായി അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിയ പാക് പൌരന്മാര്‍ക്കൊപ്പമാണ് ദമ്പതികളുമുള്ളത്.

പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലാ സ്വദേശികളാണ് ബോര്‍ഡറിന്‍റെ രക്ഷിതാക്കളായ നിംബു ഭായിയും ബലം റാമും. ഇന്ത്യ പാക് അതിര്‍ത്തിയില്‍ വച്ച് പിറന്നതുകൊണ്ടാണ് കുഞ്ഞിന് ബോര്‍ഡര്‍ എന്ന് പേരിട്ടതെന്നാണ് ദമ്പതികള്‍ പറയുന്നത്. ഗര്‍ഭിണിയായ നിംബു ഭായിക്ക് പ്രസവ വേദന വന്നതോടെ സമീപ ഗ്രാമത്തിലുണ്ടായിരുന്ന ചില സ്ത്രീകളെത്തിയാണ് ഇവരെ സഹായിച്ചത്. പ്രാഥമിക സൌകര്യങ്ങളാണ് നിംബു ഭായിക്ക് വേണ്ടി ഗ്രാമീണര്‍ ഒരുക്കിയത്. പാക് പൌരന്മാരായ 98 പേര്‍ക്കൊപ്പമാണ് അട്ടാരി അതിര്‍ത്തിയിലെത്തിയതെന്ന് ബലം റാം പറയുന്നു.

തീര്‍ത്ഥാടനത്തിനായും ഇന്ത്യയിലുള്ള ബന്ധുക്കളെ കാണാനും ലക്ഷ്യമിട്ടായിരുന്നു എത്തിയത്. എന്നാല്‍ രേഖകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ വീട്ടിലേക്ക് പോകാനാവാതെ അതിര്‍ത്തിയില്‍ കുടുങ്ങുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു. ഇവരുടെ സംഘത്തില്‍ 47 കുട്ടികളാണ് ഉള്ളത് ഇവരില്‍ 6 പേര്‍ ഇന്ത്യയില്‍ വച്ചാണ് പിറന്നത്. ബലം റാമിനൊപ്പമുള്ള മറ്റൊരു ദമ്പതികള്‍ 2020ല്‍ ജോധ്പൂരില്‍ വച്ചുണ്ടായ കുഞ്ഞിന് ഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ഭാരതിന്‍റെ പിതാവായ ലഗ്യ റാം ജോധ്പൂരിലെ സഹോദരനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അട്ടാരി ചെക്ക് പോസ്റ്റിനടുത്ത് ടെന്‍റ് അടിച്ചാണ് ഇവരുടെ താമസം. 

പാക് വിജയം ആഘോഷിച്ച ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ കേസ് നൽകി യുപി സ്വദേശി
ടി20 ലോകകപ്പ് മത്സരങ്ങളിൽ ഒക്ടോബർ 24 ന് നടന്ന ഇന്ത്യാ പാക്ക്  മത്സരത്തിൽ പാക്കിസ്ഥാന്റെ വിജയം  ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കൾക്കുമെതിരെ പൊലീസിൽ കേസ് നൽകി ഉത്തർപ്രദേശ് സ്വദേശി. റാംപൂർ സ്വദേശിയായ ഇഷാൻ മിയയാണ് ഭാര്യ റാബിയ ഷംസി, ഭാര്യയുടെ ബന്ധുക്കൾ എന്നിവർക്കെതിരെ പരാതി നൽകിയത്. ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പാക്കിസ്ഥാന്റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ചുവെന്നും പാക് വിജയം ആഘോഷിച്ചുകൊണ്ടുള്ള ദൃശ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസിട്ടുവെന്നും ഇയാൾ ആരോപിച്ചിരുന്നു. 

പാക്കിസ്ഥാന്റെ വിജയമാഘോഷിച്ചു, യുപിയിൽ മൂന്ന് കശ്മീരി വിദ്യാ‍ർത്ഥികൾ അറസ്റ്റിൽ
ഉത്തർപ്രദേശിലെ ആഗ്രയിൽ മൂന്ന് കശ്മീരീ വിദ്യാർത്ഥികൾ അറസ്റ്റിൽ. ടി-20 ക്രിക്കറ്റിൽ പാകിസ്ഥാന്റെ വിജയമാഘോഷിച്ച് വാട്‌സ്ആപ്പില്‍ ഇന്ത്യ വിരുദ്ധ സന്ദേശം  പങ്കുവെച്ചതിനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. അര്‍ഷീദ് യൂസഫ്, ഇനായത് അല്‍ത്താഫ്, ഷൗക്കത്ത് ഗനായി എന്നിവരാണ് അറസ്റ്റിലായത്. 

Follow Us:
Download App:
  • android
  • ios