Asianet News MalayalamAsianet News Malayalam

Gunman Attacked Jews : അമേരിക്കയില്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി,ഒരാളെ വിട്ടയച്ചു

86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്. 

person held Jews captive in church in Texas USA
Author
Texas City, First Published Jan 16, 2022, 7:51 AM IST

ടെക്സാസ്: അമേരിക്കയിലെ ടെക്സസില്‍ (Texas, USA) പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ ജൂതന്മാരെ (Jews) ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ വിട്ടയച്ചതായാണ് വിവരം. മൂന്നുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.

എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ  കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അക്രമകാരിയുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്നും ഇയാള്‍ അപകടകാരിയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. അക്രമിയുമായി പൊലീസ് ആശയവിനിമയം തുടരുകയാണ്. സുരക്ഷാസേന ജൂതപ്പള്ളി വളഞ്ഞിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios