Asianet News MalayalamAsianet News Malayalam

പിഎച്ച്ഡിക്കും ബിരുദാനന്തര ബിരുദത്തിനും വിലയില്ല; ഉന്നതവിദ്യാഭ്യാസത്തിനെതിരെ താലിബാന്‍ വിദ്യാഭ്യാസ മന്ത്രി

താലിബാന്‍റെ അധികാരത്തിലുള്ള മൌലവിമാര്‍ക്കും നേതാക്കള്‍ക്കും പിഎച്ച്ഡി. ബിരുദാനന്തരബിരുദം എന്തിന് പോയിട്ട് സ്കൂള്‍ ബിരുദം പോലുമില്ല. പക്ഷേ അവരെല്ലാം മഹത്തായി സേവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പിഎച്ച്ഡി, ബിരുദാനന്തര ബിരുദം എന്നിവയ്ക്കൊന്നും വിലയില്ലെന്നാണ്  പ്രസ്താവന

PHD and Mastrs degree has no value says Talibans new education minister
Author
Kabul, First Published Sep 8, 2021, 8:14 PM IST

ഉന്നതവിദ്യാഭ്യാസത്തിന്‍റെ പ്രസക്തി ചോദ്യം ചെയ്ത് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി. ബുധനാഴ്ചയാണ് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസ മന്ത്രി ഷേഖ് മൌലവി നൂറുള്ള മുനീറാണ് വിവാദ പ്രസ്താവന നടത്തിയത്. അഫ്ഗാനിസ്താന്‍റെ ഭരണം പിടിച്ചെടുത്ത് ആഴ്ചകള്‍ക്ക് ശേഷം ചൊവ്വാഴ്ചയാണ് താലിബാന്‍ പുതിയ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. രൂക്ഷ വിമര്‍ശനത്തോടെയാണ് ഷേഖ് മൌലവി നൂറുള്ള മുനീറിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍; അഫ്ഗാനിലെ സര്‍വകലാശാലാ ക്ലാസ് മുറി ഇപ്പോള്‍ ഇങ്ങനെ

താലിബാന്‍റെ അധികാരത്തിലുള്ള മൌലവിമാര്‍ക്കും നേതാക്കള്‍ക്കും പിഎച്ച്ഡി. ബിരുദാനന്തരബിരുദം എന്തിന് പോയിട്ട് സ്കൂള്‍ ബിരുദം പോലുമില്ല. പക്ഷേ അവരെല്ലാം മഹത്തായി സേവനം ചെയ്യുന്നുണ്ട്. അതുകൊണ്ട് പിഎച്ച്ഡി, ബിരുദാനന്തര ബിരുദം എന്നിവയ്ക്കൊന്നും വിലയില്ലെന്നാണ് വിവാദ പ്രസ്താവന.  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫ്ഗാനിസ്താനിലെ ചില സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

താലിബാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിച്ചത്. ആണുങ്ങളും പെണ്ണുങ്ങളും ഇടകലര്‍ന്നിരിക്കാന്‍ പാടില്ല. ഒന്നുകില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ക്ലാസുകളായിരിക്കണം. അല്ലെങ്കില്‍, ക്ലാസിന്റെ ഇരു വശങ്ങളിലുമായി ആണും പെണ്ണും വെവ്വേറെ ഇരിക്കുകയും നടുക്കായി ഒരു കര്‍ട്ടന്‍ ഇടുകയും വേണം എന്ന് വിദ്യാഭ്യാസത്തെ സംബന്ധിച്ച് താലിബാന്‍ നയം വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ച് ക്ലാസ് മുറിയുടെ ഒരു വശത്ത് പുരുഷന്മാരും മറുവശത്ത് സ്ത്രീകളും  നടുക്ക് കര്‍ട്ടനുള്ള രീതിയില്‍ പുരോഗമിക്കുന്ന ക്ലാസുകളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച പ്രസ്താവനയെത്തുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios