ടിസിഡാലയിലെ മേയറുടെ വാക്കുകള്‍ പ്രകാരം, ലിയോറോയി സ്വദേശിയായ 34 കാരനാണ് ഹെലികോപ്റ്റര്‍ ഓടിച്ചത്. ഇയാള്‍ക്ക് പൈലറ്റ് ലൈസന്‍സുണ്ട്.

ടിസിഡാലെ: കനഡയിലെ ഒരു ചെറിയ നഗരമായ ടിസിഡാലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഇവിടുത്തെ പാല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഡയറി ക്യൂന്‍ ഷോറൂമിന്‍റെ മുന്നില്‍ കഴിഞ്ഞ ജൂലൈ 31ന് ഒരു ഹെലികോപ്റ്റര്‍ ലാന്‍റ് ചെയ്തു. ആ പ്രദേശത്തെ എയര്‍ അംബുലന്‍സിന്‍റെ നിറം ആയതിനാല്‍ എന്തെങ്കിലും അടിയന്തര സാഹചര്യം എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ സംഭവം അങ്ങനെയല്ലായിരുന്നു.

ടിസിഡാലയിലെ മേയറുടെ വാക്കുകള്‍ പ്രകാരം, ലിയോറോയി സ്വദേശിയായ 34 കാരനാണ് ഹെലികോപ്റ്റര്‍ ഓടിച്ചത്. ഇയാള്‍ക്ക് പൈലറ്റ് ലൈസന്‍സുണ്ട്. എന്നാല്‍ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയത് നിയമവിരുദ്ധമാണ്. ഹെലികോപ്റ്ററിന്‍റെ നിറം ചുകപ്പ് അയതിനാല്‍ എയര്‍ അംബുലന്‍സ് എന്ന് തെറ്റിദ്ധരിച്ചതാണ്. 

Scroll to load tweet…

സംഭവത്തിന്‍റെ വിവിധ വീഡിയോകള്‍ പരിശോധിച്ചപ്പോള്‍ പൈലറ്റ് ഇറങ്ങി ഡയറിക്യൂന്‍ ഭക്ഷണശാലയ്ക്ക് മുന്നില്‍ നിര്‍ത്തുന്നതും, അവിടെ നിന്ന് ഐസ്ക്രീം കേക്ക് വാങ്ങി മടങ്ങുന്നതും കാണാമെന്നും, അന്വേഷണത്തില്‍ ഇയാള്‍ക്ക് വിശന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ഹെലികോപ്റ്റര്‍ നിലത്തിറക്കിയതെന്ന് അറിയാന്‍ കഴിഞ്ഞെന്നും. മേയര്‍ പറയുന്നു.

അതേ സമയം സംഭവം വാര്‍ത്തയകും വരെ തങ്ങളുടെ ഭക്ഷണശാലയില്‍ നിന്നും കേക്ക് വാങ്ങാന്‍ എത്തിയതാണ് പൈലറ്റെന്ന് അറിയില്ലായിരുന്നുവെന്നാണ് ഡയറി ക്യൂന്‍ ജീവനക്കാര്‍ പറയുന്നത്. പൈലറ്റിനെതിരെ പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചെന്നും. ഇയാള്‍ സെപ്തംബര്‍ 7ന് കോടതി മുന്‍പില്‍ ഹാജറാകണമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വലിയതോതില്‍ ചര്‍ച്ചയാകുകയാണ് സംഭവം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona