ലണ്ടന്‍: കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലില്‍ കാപ്പി വീണതിനെത്തുടര്‍ന്ന് 326 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മെക്സിക്കോയിലേക്ക് പറക്കുകയായിരുന്ന എയര്‍ബസ് എ330-243 വിമാനമാണ് അയര്‍ലന്‍ഡിലെ ഷാനോനില്‍ അടിയന്തിരമായി ലാന്‍ഡിംഗ് നടത്തിയത്. 

അറ്റാലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് പൈലറ്റിന്‍റെ കൈയ്യില്‍ നിന്നും കാപ്പി കപ്പ് കണ്‍ട്രോള്‍ പാനിലിലേക്ക് മറിഞ്ഞത്. ഇതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്നും മണവും പുകയും ഉയര്‍ന്നു. ഈ സ്ഥിതിയില്‍ പറക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ വിമാനം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എയര്‍ ആക്സിഡന്‍റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.