'വിശ്വാസികൾ ഒരുപക്ഷമേ നിൽക്കാവൂ, സമാധാനത്തിന്റെ പക്ഷം'; പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി പോപ്പ്
സമാധാനത്തിനായി പ്രാർത്ഥനയും സമർപ്പണവും നൽകണമെന്നും മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു.

വത്തിക്കാൻ: പശ്ചിമേഷൻ സംഘർഷത്തിൽ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷൻ സംഘർഷത്തിൽ വിശ്വാസികൾക്കൊരു പക്ഷമുണ്ടെങ്കിൽ അത് സമാധാനത്തിന്റെ പക്ഷമാകണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സമാധാനത്തിനായി ഒക്ടോബർ 27 പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത മാർപാപ്പ ദിനാചരണത്തിൽ പങ്കുചേരാൻ ഇതരമതവിശ്വാസികളെയും ക്ഷണിച്ചു. സമാധാനത്തിനായി പ്രാർത്ഥനയും സമർപ്പണവും നൽകണമെന്നും മാനുഷിക ദുരന്തം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്നും മാർപാപ്പ പറഞ്ഞു. ആയുധങ്ങളെ നിശ്ശബ്ദമാക്കൂ സമാധാനത്തിനായി ശബ്ദിക്കൂ എന്നും മാർപാപ്പ ആഹ്വാനം ചെയ്തു.