Asianet News MalayalamAsianet News Malayalam

'ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കൂ'; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഡോക്ടറുടെ പ്രതിഷേധം

ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്ത്രവും സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം...
 

Pregnant Doctor Protests outside of british pm's office
Author
London, First Published Apr 20, 2020, 5:04 PM IST

ലണ്ടന്‍: കൊവിഡില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള വസ്തുക്കളുടെ അപര്യാപ്തതയില്‍ പ്രതിഷേധിച്ച് ഗര്‍ഭിണിയായ ഡോക്ടര്‍. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജയായ മീനല്‍ വിസ് ആണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. 

ആശുപത്രിയില്‍ ഉപയോഗിക്കുന്ന വസ്ത്രവും സര്‍ജിക്കല്‍ മാസ്‌കും ധരിച്ച് പ്ലക്കാര്‍ഡുമായായിരുന്നു പ്രതിഷേധം. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കൂ എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. പിപിഇ കിറ്റുകള്‍ മതിയായ അളവില്‍ ലഭിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. 

ഭരണകൂടം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും 27കാരിയായ ആവശ്യപ്പെട്ടു. രാജ്യത്തെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷയെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇത്. 

തുര്‍ക്കിയില്‍ നിന്ന് പിപിഇ കിറ്റുകള്‍ യഥാസമയം എത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സുരക്ഷ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം തുടര്‍ച്ചയായി ഉന്നയിക്കുന്നുണ്ട്.

ബ്രിട്ടണില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,067 ആയി. 16,060 പേര്‍ മരിച്ചു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം  ലോകത്താകെ 165,000ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
 

Follow Us:
Download App:
  • android
  • ios