ആ​ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വിപത്തെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകി.  

ലണ്ടൻ: കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്നുള്ള രോ​ഗമുക്തി ലോകം പുന:സജ്ജീകരിക്കുന്നു എന്നതിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് ചാൾസ് രാജകുമാരൻ. പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരം കാണുന്നതിനുള്ള അവസരമാണിതെന്നും ചാൾസ് രാജകുമാരൻ കൂട്ടിച്ചേർത്തു. കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് സൗഖ്യം നേടിയ വ്യക്തി കൂടിയാണ് 71 വയസ്സുള്ള ഇദ്ദേഹം. ആ​ഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമാണ് മനുഷ്യരാശി നേരിടാൻ പോകുന്ന ഏറ്റവും വിപത്തെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകി. 

സുസ്ഥിരമായ പാതയിലേക്ക് സ്വയം സജ്ജീകരിക്കാനുള്ള അവസരമാണ് കൊവിഡ് മുക്തിയിൽ നിന്ന് ലഭിക്കുന്നത്. ബുധനാഴ്ച നടന്ന ഡബ്ളിയു ഇഎഫ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ചാൾസ് രാജകുമാരൻ. ഈ പ്രതിസന്ധിയിൽ നിന്ന് ഏതെങ്കിലും രീതിയിലുള്ള മികച്ച കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. സാമ്പത്തികവും സാമൂഹികവുമായ വ്യവസ്ഥയെ കൂടുതൽ സുസ്ഥിരമാക്കി പുനർ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ ഡബ്ലിയുംഇഎഫും പ്രിൻസ് ഓഫ് വെയിൽ‌സിന്റെ സുസ്ഥിര മാർക്കറ്റ്സ് ഇനിഷ്യേറ്റീവും ഉൾപ്പെടുന്ന "ദി ഗ്രേറ്റ് റീസെറ്റ്" എന്ന പദ്ധതിയുടെ ഒരു സമാരംഭ പരിപാടിയുടെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.