പലസ്‌തീൻ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മേളയിൽ നിന്നുള്ള പിന്മാറ്റം പ്രസാധകർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്

റിയാദ്: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയിൽ നിന്നും ഷാർജ ബുക്ക് അതോറിറ്റി പിന്മാറി. പലസ്‌തീൻ എഴുത്തുക്കാരിയായ അദാനിയ ശിബലിക്കുള്ള പുരസ്‌കാരം റദ്ദാക്കിയ സംഘാടകരുടെ അറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് മേളയിൽ നിന്നുള്ള പിന്മാറ്റം പ്രസാധകർ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. പലസ്‌തീനി പെൺകുട്ടിയുടെ കഥപറയുന്ന 'മൈനർ ഡീറ്റെയിൽ' എന്ന നോവലിന് പ്രഖ്യാപിച്ച ലിബെറാറ്റർപ്രെസ് സാഹിത്യ പുരസ്‌കാരമാണ് ഇപ്പോൾ റദ്ദാക്കിയത്.

ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിന് സംസ്കാരവും പുസ്തകങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് മേളയിൽ നിന്നും പിന്മാറുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി എക്സിലൂടെ പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റിയും എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും മേളയിൽ പങ്കെടുക്കില്ല.

ഇതിനിടെ, ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അടിയന്തര യോഗം ചേരും. ബുധനാഴ്ച ജിദ്ദയിലാണ് ഓര്‍ഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക. ഇസ്ലാമിക്‌ ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തിര യോഗം വിളിച്ചത്. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി അറേബ്യ രംഗത്തെത്തിയത്. മാനുഷിക ദുരന്തം ഒഴിവാക്കാൻ മുൻഗണന നൽകണമെന്നും സൗദി അറേബ്യ വ്യക്തമാക്കി. 

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി സൗദി വിദേശകാര്യ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്. .എൻ സെക്യൂരിറ്റി കൗൺസിലിന് മുന്നിലും സൗദി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 

മാനുഷിക ദുരന്തം ഒഴിവാക്കാന്‍ മുന്‍ഗണന; ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സൗദി

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews