മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യ പ്രകടനമായി കണാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യ ലംഘനവും ഇസ്ലാം മത വിശ്വാസികളായ ആളുകളുടെ വിശുദ്ധ വികാരങ്ങളെ താഴ്ത്തിക്കെട്ടുന്നതുമാണ്
മോസ്കോ: മുഹമ്മദ് നബിയെ അപമാനിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യ പ്രകടനമായി കണാനാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ( Russian President Vladimir Putin). പ്രവാചകനെ അപമാനിക്കുന്നത് മതസ്വാതന്ത്ര്യ ലംഘനവും ഇസ്ലാം മത വിശ്വാസികളായ ആളുകളുടെ വിശുദ്ധ വികാരങ്ങളെ താഴ്ത്തിക്കെട്ടുന്നതുമാണ്. തന്റെ വാർഷിക വാർത്താ സമ്മേളനത്തിലായിരുന്നു പുടിന്റെ പരാമർശം.
രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ച റഷ്യക്കാർക്ക് വേണ്ടിയെന്ന് പറയുന്നതു, ഇമ്മോർട്ടൽ റെജിമെന്റ് എന്ന തലക്കെട്ടിലുള്ളതുമായ വെബ്‌സൈറ്റുകളിൽ നാസികളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിനെയും പുടിൻ വിമർശിച്ചു. ഇത്തരം നടപടികൾ തീവ്രവാദ പ്രതികാര നടപടികൾക്ക് കാരണമാകും.
പ്രവാചകന്റെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ പാരീസിലെ ഷാർലി ഹെബ്‌ദോ മാസികയുടെ എഡിറ്റോറിയൽ ഓഫീസിന് നേരെ ആക്രമണമുണ്ടായ സംഭവം ഉദാഹരിച്ച് പുടിൻ ഓർമിപ്പിച്ചു. പൊതുവെ ആവിഷ്കാര സ്വാതന്ത്ര്യം അല്ലെങ്കിൽ കലാസ്വാതന്ത്ര്യത്തെ പുകഴ്ത്തുമ്പോൾ, അതിനും അതിന്റേതായ പരിമിതികളുണ്ടെന്നും, മറ്റ് സ്വാതന്ത്ര്യങ്ങളെ ഹനിക്കുന്നതാവരുത് ഈ സ്വാതന്ത്ര്യങ്ങളെന്നും പുടിൻ പറഞ്ഞു.
റഷ്യ ഒരു വൈവിധ്യമായ വംശങ്ങൾ ഉൾക്കൊള്ളുന്ന രാഷ്ട്രമായി പരിണമിച്ചിരിക്കുകയാണ്. റഷ്യക്കാർ ഇത്തരം പാരമ്പര്യങ്ങളെ പരസ്പരമുള്ള ബഹുമാനിക്കാൻ പരിചിതരായവരാണെന്നും പുടിൻ പറഞ്ഞു.
