ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് കത്തിയാക്രമണം വീണ്ടും. ബ്രിട്ടനിലെ റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനിലാണ് ആക്രമി കത്തികൊണ്ട് നിരവധി പേരെ കുത്തിയത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെന്ന് കരുതുന്ന ലിബിയന്‍ പൗരനായ 25കാരനെ പൊലീസ് പിടികൂടി. ഭീകരാക്രമണ സാധ്യത പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു ആക്രമണം. പാര്‍ക്കിള്‍ ആളുകള്‍ കൂടിനിന്ന സ്ഥലത്തേക്ക് അക്രമി കത്തിയുമായി ഓടിയെത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസ് എത്തിയാണ് ഇയാളെ കീഴടക്കിയത്. ഭീകരാക്രമണമാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും അതേസമയം, ബ്ലാക്ക് ലൈവ് മാറ്റര്‍ സമരങ്ങളുമായി ആക്രമണത്തിന് ബന്ധമില്ലെന്നും തെയിംസ് വാലി പൊലീസ് അറിയിച്ചു. പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജിലും സമാനമായ ആക്രമണം മുമ്പ് നടന്നിരുന്നു.