Asianet News MalayalamAsianet News Malayalam

പോൺഫിലിമിലെ നടിയുടെ ഉടലിൽ കിമ്മിന്റെ ഭാര്യയുടെ തല, ലയസൺ ഓഫീസ് ബോംബിട്ടു തകർത്തിന്റെ കാരണം ഇതോ?

ഇരുകൊറിയയുടെയും അതിർത്തിയിലെ സംയുക്ത പോൺഫിലിമിലെ നടിയുടെ ഉടലിൽ കിമ്മിന്റെ ഭാര്യയുടെ തല,  ലയസൺ ഓഫീസ് ജൂൺ 16 -ന് ബോംബുവെച്ചു തകർത്ത കിം ജോങ് ഉന്നിന്റെ നടപടിക്ക് പിന്നിലെ കാരണം കിം ജോങ് ഉന്നിന്റെ ഭാര്യയെ വിമതർ അപമാനിച്ചതോ ?

reason behind blowing up of liaison office north south korea photoshoped image of first lady on porn film cover
Author
Pyongyang, First Published Jul 8, 2020, 10:09 AM IST


പ്യോങ്യാങ് : ഇരുകൊറിയയുടെയും അതിർത്തിയിലെ സംയുക്ത ലയസൺഓഫീസ് ജൂൺ 16 -ന് ബോംബുവെച്ചു തകർത്ത കിം ജോങ് ഉന്നിന്റെ നടപടിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഉത്തരകൊറിയയിലുള്ള റഷ്യൻ അംബാസഡർ. അത് ദക്ഷിണ കൊറിയയിൽ നിന്ന് അതിർത്തി കടത്തി വിട്ട ഉത്തര കൊറിയ വിരുദ്ധ ലഘുലേഖകൾ കാരണവും എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. എന്നാൽ, അത്തരത്തിലുള്ള പ്രകോപനപരമായ ലീഫ്ലെറ്റുകൾ വർഷങ്ങളായി വന്നുകൊണ്ടിരുന്നിട്ടും ഇതുവരെ പ്രതികരിക്കാതിരുന്ന ഉത്തര കൊറിയ ഇപ്പോൾ എന്തിനു പ്രതികരിച്ചു എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോൾ റഷ്യൻ അംബാസഡറിന്റെ  പ്രതികരണത്തിലൂടെ ലഭിച്ചിരിക്കുന്നത്. 

 

reason behind blowing up of liaison office north south korea photoshoped image of first lady on porn film cover

 

റഷ്യൻ അംബാസഡർ അലക്‌സാണ്ടർ മത്സേഗോറ ആണ് ഇക്കാര്യത്തിൽ ചില സൂചനകൾ നൽകിയത്. പോൺ സിനിമകൾ നിരോധിതമായിട്ടുള്ള ഉത്തര കൊറിയയിലേക്ക് ഹൈഡ്രജൻ ബലൂണിൽ കെട്ടി ദക്ഷിണ കൊറിയൻ മണ്ണിൽ നിന്ന് അയച്ചുവിടപ്പെട്ടത് നിരവധി പോൺ സിനിമകളുടെ ഡിവിഡികളാണ്. അവയിൽ പലതിന്റെയും കവർ ചിത്രം പോൺ താരങ്ങളുടെ ഉടലിൽ ഫോട്ടോഷോപ്പ് ചെയ്ത നിലയിലുള്ള  കിം ജോങ് ഉന്നിന്റെ പത്നി രി സോൾ ജുവിന്റെ മുഖമായിരുന്നു. കിംമിന്റെ പത്നിക്ക് ഒരു മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്റുമായി അവിഹിത ബന്ധമുണ്ട് എന്നും ആ സിഡിയിൽ കാണിച്ചിട്ടുണ്ട്. 'സോൾ ജുവിന്റെ പ്രണയം' എന്ന തലക്കെട്ടിലുള്ള ഈ പോൺ ചിത്രങ്ങളിൽ കൊറിയൻ സ്ത്രീകൾക്ക് ജപ്പാൻകാരുമായും ബന്ധമുണ്ട് എന്നമട്ടിലുള്ള ചിത്രീകരണങ്ങളുണ്ട്. 1945 വരെ തങ്ങളെ കോളനിയാക്കി ഭരിച്ചിരുന്ന ജപ്പാനുമായി ഇങ്ങനെ തങ്ങളുടെ സ്ത്രീകളെ ഒരു പോൺഫിലിം കവറിൽ പോലും 'ലൈംഗികമായി' ബന്ധപ്പെടുത്തുന്നത് ഉത്തരകൊറിയൻ ദേശീയതാ വാദികൾക്ക് തങ്ങളെ കൊല്ലുന്നതിന് സമമാണ്. തങ്ങളുടെ  പ്രഥമവനിതയ്‌ക്കെതിരെ നടന്ന ഈ ആക്രമണം ഉത്തരകൊറിയൻ ഗവണ്മെന്റിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. അതിനു ശേഷമാണ് കിം ജോങ് ഉൻ ആദ്യം ഇത്തരത്തിലുള്ള ബലൂൺ പ്രചാരണങ്ങൾ നിയന്ത്രിക്കണം എന്ന് മുന്നറിയിപ്പ് കൊടുക്കുകയും, പിന്നീട് നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ച് ലയസണിങ് ഓഫീസ് തന്നെ ബോംബിട്ട് തകർത്തു കളഞ്ഞതും എന്ന് അംബാസഡറെ ഉദ്ധരിച്ചുകൊണ്ട് ഏഷ്യ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

 

reason behind blowing up of liaison office north south korea photoshoped image of first lady on porn film cover

 

ഓഫീസ് തകർക്കും മുമ്പ് ഔദ്യോഗിക ന്യൂസ് ഏജൻസി ആയ KCNA വഴി ഇറക്കിയ പ്രസ് റിലീസിലൂടെ കിം യോ ജോങ്  പ്രതികരിച്ചിരുന്നു. "നിങ്ങളുടെ കണ്മുന്നിൽ നടക്കുന്ന ഇത്തരത്തിലുള്ള വിദ്രോഹ പ്രവർത്തനങ്ങൾ, മനുഷ്യാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ് ഇനിയും കണ്ടില്ലെന്നു നടിച്ചാൽ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ദക്ഷിണ കൊറിയക്ക് ചിലപ്പോൾ താങ്ങാനാവുന്നതിലും അപ്പുറമാകും എന്ന് അവർ വിമതരെ ഭീഷണിപ്പെടുത്തി. അന്യനാട്ടിൽ ചെന്നിരുന്നുകൊണ്ട് സ്വന്തം രാജ്യത്തെ വിമർശിക്കുന്നവരെ  'തെരുവുപട്ടികൾ' എന്നും 'മനുഷ്യ വിസർജ്ജ്യങ്ങൾ' എന്നും ഒക്കെയാണ് തന്റെ പ്രതികരണത്തിൽ കിം ജോ യോങ് വിശേഷിപ്പിച്ചിരുന്നത്. 

Follow Us:
Download App:
  • android
  • ios