Asianet News MalayalamAsianet News Malayalam

അ​വി​ഹി​ത​ബ​ന്ധം: യു​എ​സ് ഹൗ​സ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു

രാ​ജ്യ​ത്തി​നാ​യും സ​മൂ​ഹ​ത്തി​നാ​യും താ​ൻ ന​ല്ല​തു ചെ​യ്തെ​ന്നാ​ണു വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് രാ​ജി​ക്കു​റി​പ്പി​ൽ ഹി​ൽ പ​റ​ഞ്ഞു. അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണ​ത്തി​ൽ ഹി​ല്ലി​നെ​തി​രേ ഹൗ​സ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. 

Rep. Katie Hill to fight revenge porn upon leaving Congress
Author
Washington D.C., First Published Oct 28, 2019, 9:38 PM IST

വാ​ഷിങ്ടണ്‍: അ​വി​ഹി​ത​ബ​ന്ധ ആ​രോ​പ​ണ​ത്തി​ൽ കു​ടു​ങ്ങി​യ യു​എ​സ് ഹൗ​സ് കോണ്‍ഗ്രസ് പ്ര​തി​നി​ധി കാ​ത്തി ഹി​ൽ രാ​ജി​വ​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു ഹി​ല്ലി​ന്‍റെ അ​പ്ര​തീ​ക്ഷി​ത രാ​ജി പ്ര​ഖ്യാ​പ​നം. ക​ലി​ഫോ​ർ​ണി​യ 25-ാം കോണ്‍ഗ്ര​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​യാ​ണു ഹി​ൽ. സ്റ്റാ​ഫി​ലെ ഒ​രം​ഗ​വു​മാ​യി അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ട്ട​താ​ണു മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ഹി​ല്ലി​ന്‍റെ രാ​ജി​യി​ൽ ക​ലാ​ശി​ച്ച​ത്. 

ട്വി​റ്റ​റി​ലാ​യി​രു​ന്നു രാ​ജി പ്ര​ഖ്യാ​പ​നം. രാ​ജ്യ​ത്തി​നാ​യും സ​മൂ​ഹ​ത്തി​നാ​യും താ​ൻ ന​ല്ല​തു ചെ​യ്തെ​ന്നാ​ണു വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് രാ​ജി​ക്കു​റി​പ്പി​ൽ ഹി​ൽ പ​റ​ഞ്ഞു. അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണ​ത്തി​ൽ ഹി​ല്ലി​നെ​തി​രേ ഹൗ​സ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഹി​ല്ലും ഭ​ർ​ത്താ​വു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ക്കു​ന്നു​ണ്ട്.

കാ​ത്തി ഹി​ല്ലും ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​യും ഒ​ന്നി​ച്ചു​ള്ള സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മം പു​റ​ത്തു​വി​ട്ടി​രു​ന്നു. കോ​ണ്‍​ഗ്ര​സി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന സ​മ​യ​ത്തു ത​നി​ക്കു ത​ന്‍റെ പ്ര​ചാ​ര​ണ​വി​ഭാ​ഗ​ത്തി​ലെ യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി ഹി​ൽ സ​മ്മ​തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​വ​രു​മാ​യി താ​ൻ ലൈം​ഗി​ക ബ​ന്ധം പു​ല​ർ​ത്തി​യി​ട്ടി​ല്ലെ​ന്നു ഹി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. 

ക​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി​യ ഹി​ൽ, ഭ​വ​ന ര​ഹി​ത​രാ​യ​വ​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. 2018-ൽ ​ന​ട​ന്ന ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സ്റ്റീ​വ് നൈ​റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണു യു​എ​സ് സെ​ന​റ്റി​ൽ എ​ത്തി​യ​ത്.

Follow Us:
Download App:
  • android
  • ios