Asianet News MalayalamAsianet News Malayalam

യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി റഷ്യ

ഇക്കഴിഞ്ഞ പതിനെട്ടിന് യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ടാംതവണയാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകളായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്.

Russia will support india to nominate in un security council
Author
Washington D.C., First Published Jun 23, 2020, 4:20 PM IST

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ത്യയെ സ്ഥിരാംഗ സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് റഷ്യ. ഇക്കഴിഞ്ഞ പതിനെട്ടിന് യുഎൻ രക്ഷാസമിതിയിലേക്ക് ഇന്ത്യ എട്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ടാംതവണയാണ് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകളായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചിരുന്നത്.

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗമല്ലാത്തവരെ തെരഞ്ഞെടുക്കാനാണ് കൃത്യമായ ഇടവേളകളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയോടൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവേ എന്നീ രാജ്യങ്ങളും സുരക്ഷാസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ഏഷ്യാ- പസിഫിക് വിഭാഗത്തിലെ അംഗത്തിനായുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ഇന്ത്യ.

ആകെ 15 അംഗങ്ങളാണ് യുഎൻ രക്ഷാസമിതിയിലുള്ളത്. ഇതിൽ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാൻസ് എന്നിവയാണ് സ്ഥിരാംഗങ്ങൾ. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വർഷങ്ങളിൽ ഇന്ത്യ യുഎൻ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവിൽ രക്ഷാസമിതി അംഗമായത്.
 

Follow Us:
Download App:
  • android
  • ios