ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ യുവതി താൻ സ്വീകരിച്ച എട്ട് ഇന്ത്യൻ ശീലങ്ങളെക്കുറിച്ച് വീഡിയോയിൽ പങ്കുവെച്ചു. 

 ബെംഗളൂരു: ബെംഗളൂരുവിൽ താമസിക്കുന്ന ഒരു റഷ്യൻ യുവതി താൻ പിന്തുടരുന്ന ഇന്ത്യൻ ശീലങ്ങളെക്കുറിച്ച് പങ്കുവെച്ച വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്. മറ്റുള്ളവർക്ക് ഇത് 'ക്രിഞ്ച്' ആയി തോന്നാമെങ്കിലും, തന്റെ ജീവിതത്തിൽ ഇവ സാധാരണമായി മാറിയെന്ന് യൂലിയ അസ്‌ലമോവ എന്ന കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോക്കൊപ്പം കുറിക്കുന്നു. ആദ്യം അമ്പരപ്പിച്ച ഈ എട്ട് ഇന്ത്യൻ ശീലങ്ങൾ ഇപ്പോൾ തൻ്റെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയെന്നും യൂലിയ കൂട്ടിച്ചേർത്തു. പുറത്തുനിന്നുള്ളവർക്ക് വിചിത്രമായി തോന്നാമെങ്കിലും, ഈ ശീലങ്ങൾ തൻ്റെ പുതിയ ദിനചര്യക്ക് സന്തോഷവും ആശ്വാസവും നൽകിയെന്നും അവർ വ്യക്തമാക്കി.

യൂലിയയുടെ പട്ടികയിലെ ആദ്യത്തേത് ഭർത്താവിൻ്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്നതാണ്. ഇത് തനിക്കൊരു അനുഗ്രഹമാണെന്നും വീട്ടുജോലികൾ ഒറ്റയ്ക്ക് നോക്കേണ്ടി വരുന്നില്ലെന്നും അവർ പറയുന്നു. പിന്നീട്, കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും അവർ പറയുന്നു. ഇത് ഭക്ഷണത്തിന് കൂടുതൽ സ്വാദ് നൽകുന്നുവെന്നും ശാസ്ത്രവും ഇതിന് പിന്തുണ നൽകുന്നുണ്ട്.

ആളുകൾ 15-20 മിനിറ്റ് വൈകിയെത്തുന്നതിനോട് താൻ ഇപ്പോൾ പരുവപ്പെട്ടു, അതിനനുസരിച്ച് തൻ്റെ സമയക്രമം താനും മാറ്റി. ഒന്നിലധികം വീട്ടുജോലിക്കാർ ഉണ്ടാകുന്നത് ആദ്യം വിചിത്രമായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അത് ജീവിതം എളുപ്പമാക്കുന്നു. നിലവിൽ താൻ കുറച്ച് 'ഹിംഗ്ലീഷ്' ആണ് സംസാരിക്കുന്നത്, വൈകാതെ, ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ ഹിന്ദി പഠിക്കാൻ തനിക്ക് പദ്ധതിയുണ്ട്.

എല്ലാ കാര്യങ്ങൾക്കും വിലപേശാൻ പഠിച്ചത് തൻ്റെ ആശയവിനിമയ കഴിവുകൾ "സൂപ്പർപവർ" പോലെ വർദ്ധിപ്പിച്ചുവെന്നും സ്വാദ് നിറഞ്ഞ ചായയും സ്നേഹബന്ധങ്ങളും ഏറെ വിലപ്പെട്ടതാായെന്നും ഇന്ത്യൻ ജീവിതത്തിലും സിനിമകളിലും സംഭാഷണങ്ങളിലുമെല്ലാം സ്നേഹത്തിന് വലിയ പ്രാധാന്യം നൽകുന്നത് അത്ഭുതകരമായി തോന്നയെന്നും യൂലിയ പറയുന്നു. യൂലിയയുടെ തുറന്നുപറച്ചിലിനെ സാമൂഹിക മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. "നിങ്ങൾ ഇന്ത്യയുടെ യഥാർത്ഥ മനസ് ഉൾക്കൊണ്ടിരിക്കുന്നു ഇവിടെയെല്ലാം സ്നേഹത്തെയും ചിരിയെയും കുറിച്ചാണ് എന്നായിരുന്നു മറ്റൊരു കമന്റ്.

 

View post on Instagram