Asianet News MalayalamAsianet News Malayalam

സാത്താന്‍ സേവയോ?; മേയാന്‍ വിട്ട വളര്‍ത്തുമൃഗങ്ങള്‍ വിചിത്ര അടയാളത്തോടെ കൊല്ലപ്പെടുന്നു; ഈ നാട്ടില്‍ സംഭവിക്കുന്നത്

മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ചും. വാരിയെല്ലുകള്‍ക്കിടയിലാണ് കുത്തി പരിക്കേല്‍പ്പിച്ചുമാണ് മേയുന്ന ആടുകളെയും പശുക്കളെയും കൊലപ്പെടുത്തുന്നത്. സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

Satanism scare after stabbed animals found in New Forest
Author
New Forest, First Published Nov 25, 2019, 12:51 PM IST

ലണ്ടന്‍ :  ഇംഗ്ലണ്ടിലെ ന്യൂ ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ സംഭവിക്കുന്ന വിചിത്ര സംഭവത്തില്‍ ആശങ്കകുലരാണ് അവിടുത്തെ മാധ്യമങ്ങള്‍. ഹോളിവുഡ് ഹോറര്‍ ചിത്രങ്ങളിലും മറ്റും സംഭവികുന്നതാണ് ഇവിടെ സംഭവിച്ചത്. പശുക്കളെയും ആടുകളുമടക്കം വളര്‍ത്ത് മൃഗങ്ങളെ കൊന്ന് പാര്‍ക്കില്‍ ഉപേക്ഷിക്കുന്ന അജ്ഞാതരാണ് സംഭവത്തില്‍ വില്ലന്മാര്‍. മൃഗങ്ങളെ കൊന്ന ശേഷം ശരീരത്തില്‍ ചില പ്രത്യേക മുദ്രകള്‍ രേഖപ്പെടുത്തിയാണ് ഇവയെ ഉപേക്ഷിക്കുന്നത്.

മൂര്‍ച്ചറേിയ ആയുധം കൊണ്ട് കഴുത്ത് മുറിച്ചും. വാരിയെല്ലുകള്‍ക്കിടയിലാണ് കുത്തി പരിക്കേല്‍പ്പിച്ചുമാണ് മേയുന്ന ആടുകളെയും പശുക്കളെയും കൊലപ്പെടുത്തുന്നത്. സാത്താന്‍ സേവക്കാരാണ് ഇതിന് പിന്നില്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തെ പള്ളിയിലും പരിസരത്തും കഴിഞ്ഞ ദിവസം രക്തം തളിച്ചതായി കണ്ടിരുന്നു. കൂടാതെ പള്ളിയുടെ ചുമരില്‍ 666 എന്നും കുറിച്ചിരുന്നു. 

നാല്‍പ്പത് വയസ്സിനിടക്ക് ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണ് കാണുന്നതെന്ന് പള്ളി വികാരിയായ ഫാ ഡേവിഡ് ബേക്കണ്‍ പറയുന്നത്. മന്ത്രവാദമോ,ബ്ലാക്ക് മാജിക്കോ ചെയ്യുന്നാവരാകാം ഇത് ചെയ്യതെന്ന് ഫാദര്‍ പറഞ്ഞു. എന്നാല്‍ മൃഗങ്ങളെ ബലി നല്‍കിയതാകാം എന്നും പോലീസ് പറയുന്നു. 

മൃഗങ്ങളുടെ ദേഹത്ത് വരച്ചിട്ടുള്ളത് സാത്താന്‍ സേവക്കാര്‍ സേവിക്കുന്ന തരത്തിലുള്ള അടയാളങ്ങള്‍ ആണെന്നാണ് നാട്ടുകാരുടെ ആരോപണം. ഹാംപ്‌ഷെയറിന് സമീപത്തെ കാട്ടിനുള്ളില്‍ ചാത്താന്‍ സേവ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൃഷിയു, കാലിവളര്‍ത്തളും ഉള്ള മേഖലയില്‍ ഇത്തരത്തിലുള്ള ആക്രമണം ഭയം ഉളവാക്കുന്നതാണെന്നും നാട്ടുകാര്‍ പോലീസില്‍ മൊഴി നല്‍കി. 

ഇത്തരം സാഹചര്യം തുടരുകയാണെങ്കില്‍ എങ്ങനെയാണ് കാലികളെ മെയ്ക്കാന്‍ വിടുക എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇന്ന് മൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണം നാളെ നാട്ടുകാര്‍ക്ക് നേരെ ഉണ്ടാകാം എന്ന ആശങ്ക പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios