വെടിവെപ്പില്‍ സിവിലിയനും കൊല്ലപ്പെട്ടു

കൊളംബോ: ഭീകര സംഘടനയായ ഐസുമായി ബന്ധമുള്ള രണ്ട് പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് ശ്രീലങ്കന്‍ സൈന്യം. കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. വെടിവെപ്പില്‍ ഒരു പൗരനും കൊല്ലപ്പെട്ടു.

ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സൈനിക നടപടി ശക്തിപ്പെടുത്തിയിരുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡന്‍റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു.