കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ഹെലികോപ്ടര്‍ താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്ടറുമാണ് താലിബാന്റെ കൈകളില്‍ എത്തിയിരിക്കുന്നത്. 

കാബൂള്‍: അമേരിക്കന്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ച് അവര്‍ അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ തോക്കുമായി അമേരിക്കന്‍ സൈനിക വാഹനത്തില്‍ താലിബാന്‍ ഭീകരരുടെ റോന്തുചുറ്റല്‍. അമേരിക്കന്‍ നിര്‍മിത തോക്കുകളായ എംഫോര്‍, എം 18 തോക്കുകളുമായാണ് അഫ്ഗാനിലെ തെരുവിലൂടെ താലിബാന്‍ ഭീകരര്‍ വിലസുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. സംഭവം അമേരിക്കക്ക് നാണക്കേടുണ്ടാക്കി. 

കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ഹെലികോപ്ടര്‍ താലിബാന്‍ ഭീകരര്‍ ഉപയോഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. അമേരിക്ക അഫ്ഗാന്‍ സൈന്യത്തിന് നല്‍കിയ ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്ടറുമാണ് താലിബാന്റെ കൈകളില്‍ എത്തിയിരിക്കുന്നത്. അഫ്ഗാന്‍ സൈന്യത്തിന് അമേരിക്ക നല്‍കിയ ആയുധങ്ങളും മറ്റ് സൗകര്യങ്ങളും നഷ്ടപ്പെട്ടെന്നും അവ താലിബാന് ലഭിച്ചിട്ടുണ്ടാകാമെന്നും വൈറ്റ് ഹൗസ് സെക്യൂരിറ്റി ഉപദേശകന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

Scroll to load tweet…

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യം പിടിച്ചടക്കിയത്. സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്നും താലിബാന്‍ ഭീകരര്‍ക്ക് അമേരിക്കന്‍ സൈനികരുടെ ജീവന്‍ ബലി നല്‍കാന്‍ ഇനിയുമാകില്ലെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona