Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ച ശേഷം  ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു; അധ്യാപിക അറസ്റ്റില്‍

മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ഇവര്‍ പല തവണ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. 

teacher arrested for sending nude pictures to minor students
Author
Virginia, First Published May 2, 2019, 2:36 PM IST

ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികള്‍ക്ക് നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുത്ത് കിടക്കറ പങ്കിടാമെന്ന് വാഗ്ദാനം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലെ ലീസ്ബര്‍ഗിലാണ് സംഭവം. ഏലിസണ്‍ ബ്രിയല്‍ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 25 വയസ്സുണ്ട്. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ സമയം ഇവര്‍ പല തവണ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്തതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. 

ലൂഡുന്‍ കൗണ്ടി ഹൈസ്‌കൂളില്‍ മാര്‍ക്കറ്റിംഗ് അധ്യാപികയായിരുന്നു ഇവര്‍. 2017 ആഗസ്ത് മാസമാണ് ഇവിടെ അധ്യാപികയായി എത്തിയത്. മൂന്ന് മാസം കഴിഞ്ഞ ഉടന്‍ ഇവര്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിരന്തരം ചിത്രങ്ങള്‍ അയക്കാന്‍ തുടങ്ങിയതായാണ് കേസ്. 2017 നവംബര്‍ മുതല്‍  2018 നവംബര്‍ വരെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

teacher arrested for sending nude pictures to minor students

16 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും 17 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥിക്കുമാണ് ഇവര്‍ ചിത്രങ്ങള്‍ അയച്ചത്. അടി വസ്ത്രങ്ങള്‍ മാത്രമുള്ള ചിത്രങ്ങള്‍ക്കൊപ്പം, ലൈംഗിക ബന്ധത്തിന് താല്‍പ്പര്യമുണ്ടെന്ന സന്ദേശങ്ങളും അയച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. 

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടന്നത്. തുടര്‍ന്ന് അധ്യാപകിയെ അറസ്റ്റ് ചെയ്തു. ലൂഡുന്‍േ ജുവനൈല്‍ ആന്റ് ഡൊമസ്റ്റിക് റിലേഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇന്നലെ ഇവരെ ജില്ലാ കോടതിയില്‍ ഹാജരാക്കി. കോടതി ഇവര്‍ക്ക് 2500 ഡോളറിന്റെ ബോണ്ടില്‍ ജാമ്യം അനുവദിച്ചു. 

2018 നവംബറില്‍ തന്നെ ഈ അധ്യാപികയെ സസ്‌പെന്റ് ചെയ്തതായി സ്‌കൂള്‍ വക്താവ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios