ലണ്ടന്‍: ബ്രിട്ടണില്‍ നാല് ആഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

വ്യാഴാഴ്ച മുതല്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കും. ജോലി, വിദ്യാഭ്യാസം, വ്യായാമം എന്നിവയ്‌ക്കൊഴിച്ച് മറ്റെല്ലാവരും വീട്ടില്‍തന്നെ ഇരിക്കണമെന്നാണ് നിര്‍ദ്ദേശം. അവശ്യസാധനങ്ങള്‍ ലഭിക്കുന്ന കടകള്‍ വരെ അടച്ചിടും.

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കില്ല.

ഡിസംബര്‍ 2ന് അവസാനിക്കുന്ന തരത്തിലാണ് നിയന്ത്രണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ''ഇത് നടപടിയെടുക്കേണ്ട സമയമാണ്, മറ്റ് മാര്‍ഗ്ഗങ്ങളില്ല'' - ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.