Asianet News MalayalamAsianet News Malayalam

അമേരിക്കന്‍ സൈനിക താവളം ആക്രമിച്ച് ഇറാന്‍; 'ഓള്‍ ഈസ് വെല്‍' എന്ന് ട്രംപ്

അതേ സമയം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണിലും, ട്രംപിന്‍റെ വസതിയായ വൈറ്റ് ഹൗസിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. 

Trump tweets All is well after iran strike to US Army Base
Author
Washington D.C., First Published Jan 8, 2020, 8:49 AM IST

ബാഗ്‍ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്.  എല്ലാം നല്ലതാണ്, എന്ന് തുടങ്ങുന്നതാണ് ട്രംപിന്‍റെ ട്വീറ്റ്. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ പതിച്ചു. നാശനഷ്ടങ്ങള്‍ എന്താണെന്ന് കണക്കുകൂട്ടുകയാണ്. ഇതുവരെ ശുഭകരമാണ് കാര്യങ്ങള്‍. ലോകത്തിലെവിടെയും ഏറ്റവും സുശക്തമായ സൈനിക ശക്തിയാണ് അമേരിക്ക. ഇത് സംബന്ധിച്ച വിശദമായ പ്രസ്താവന നാളെ രാവിലെ നടത്തും.

അതേ സമയം അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്‍റഗണിലും, ട്രംപിന്‍റെ വസതിയായ വൈറ്റ് ഹൗസിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇറാനോട് ഏത് തരത്തിലുള്ള പ്രതികരണം വേണം എന്നതാണ് പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്. സൈനിക നടപടികളുടെ സാധ്യതകളാണ് പ്രധാനമായും അമേരിക്ക തേടുന്നത്. രാഷ്ട്രീയ സൈനിക ഉന്നതര്‍ യോഗത്തിന്‍റെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ട്.

Read More: യുദ്ധഭീതിയില്‍ അറബ്യേ : ക്രൂഡോയില്‍ വില കുതിച്ചു കയറി, ഇന്ത്യയിലും ഇന്ധനവില കൂടി

 ഇന്ത്യന്‍ സമയം പുലര്‍ച്ചെ അ‍ഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ഏതാണ്ട് 13-ഓളം മിസൈലുകള്‍ ആണ് സൈനികതാവളങ്ങള്‍  ലക്ഷ്യമാക്കി ഇറാന്‍ വിക്ഷേപിച്ചതെന്ന് ആഗോളമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് ഇറാന്‍ സ്ഥിരീകരിച്ചു.

 ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല. അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്തു വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് - ഹൊഫ്‍മാന്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios