Asianet News MalayalamAsianet News Malayalam

ഡോറിയന്‍ ചുഴലിക്കാറ്റിന്‍റെ ഭീതിയിലാണ് അമേരിക്ക; ഗോള്‍ഫ് കളിച്ച് ട്രംപ്

രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ അനുസ്മരണത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള സജീകരണങ്ങള്‍ നേത‍ൃത്വം നല്‍കുന്നതില്‍ പങ്കെടുക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

Trump went golfing as Hurricane Dorian threatens US
Author
USA, First Published Sep 3, 2019, 5:31 PM IST

വിര്‍ജീനിയ : ഡോറിയന്‍ ചുഴലിക്കാറ്റിന്‍റെ ഭീതിയിലാണ് അമേരിക്കന്‍ ഐക്യനാടുകള്‍. ബഹാമസില്‍ വന്‍ നാശം വിതച്ചതിന് ശേഷം അമേരിക്കന്‍ തീരത്തേക്ക് നീങ്ങിയിരിക്കുകയാണ് ഈ ചുഴലിക്കാറ്റ്. എന്നാല്‍ ഇതിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് എത്തി വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് പുറത്ത് വിട്ടത്. സി എന്‍ എന്‍ റിപ്പോര്‍ട്ടറായ ജെറമി ഡയമന്‍ഡാണ് ചിത്രം പുറത്ത് വിട്ടത്. 

രണ്ടാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ അനുസ്മരണത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ട്രംപ് ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള സജീകരണങ്ങള്‍ നേത‍ൃത്വം നല്‍കുന്നതില്‍ പങ്കെടുക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ട്രംപ് അറിയുന്നുണ്ടെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറയുന്നത്.

അറ്റലാന്‍റിക്കില്‍ വീശിയടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായാണ് ഡോറിയന്‍ ചുഴലിക്കറ്റ്. ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെയാണ്  ബഹാമസില്‍ പ്രവേശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് കാറ്റ് അതിശക്തമായി ബഹമാസില്‍ പ്ര​വേശിച്ചത്. 

കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റാണിത്. ഈ കാറ്റ് ആഞ്ഞുവീശുന്നത് മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍വരെ വേഗത്തിലാണെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കുന്നത്. ഫ്ലോറിഡയില്‍ നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

Follow Us:
Download App:
  • android
  • ios