Asianet News MalayalamAsianet News Malayalam

പാൻ ചവച്ച് തുപ്പുന്നത് പതിവ്: ഇംഗ്ലണ്ടിൽ ഇന്ത്യക്കാർക്ക് ഗുജറാത്തി ഭാഷയിൽ മുന്നറിയിപ്പ്

ഇന്ത്യാക്കാരുടെ പാൻ മസാല ചവയ്ക്കുന്ന ശീലം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ലൈസെസ്റ്റർ ഭരണകൂടം. ഇനി തുപ്പിയാൽ 13000 രൂപ പിഴയടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്

UK City Puts Up Sign in Gujarati Announces Rs 13,000 Fine to Stop Indians From Spitting Paan
Author
Leicester, First Published Apr 15, 2019, 3:07 PM IST

ലണ്ടൻ: പാൻ മസാല ചവയ്‌ക്കുന്ന ശീലം ഇന്ത്യയിൽ വളരെ വലിയൊരു വിഭാഗം ജനങ്ങൾക്കുമുണ്ട്. പാൻ മസാല ചവച്ച് പരിസരം നോക്കാതെ തുപ്പിവയ്ക്കുന്ന ശീലവും ഇന്ത്യയിൽ പൊതുവേ കണ്ടുവരുന്നതാണ്. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ ചെല്ലുമ്പോഴോ, വികസിത രാജ്യങ്ങളിലെത്തുമ്പോഴോ ഇന്ത്യാക്കാർ ആ നാടുകളിലെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരാണെന്നും പറയാറുണ്ട്.

എന്നാൽ ഇംഗ്ലണ്ടിലെ ലൈസെസ്റ്റർ സിറ്റിയിൽ ചെന്നാൽ ഇന്ത്യാക്കാരെ കുറിച്ചിപ്പോൾ അത്ര നല്ല അഭിപ്രായമല്ല. പാൻ മസാലയുടെ സ്ഥിരം ഉപഭോക്താക്കളായ ഇന്ത്യാക്കാരിൽ ചിലർ പൊതുനിരത്തിൽ തുപ്പിയിടുന്നത് പതിവാക്കിയതോടെയാണിത്. 

നടപ്പാതയിലും വഴിയോരത്തും തുപ്പിയിട്ടാൽ കനത്ത പിഴ നൽകേണ്ടി വരുമെന്ന് നഗരത്തിൽ സൈൻ ബോർഡ് വച്ചു. അതിൽ ഇംഗ്ലീഷിന് പുറമെ ഗുജറാത്തി ഭാഷയും ഉണ്ട്. പാൻ മസാലയുടെ പ്രദേശത്തെ പ്രധാന ഉപഭോക്താക്കൾ ഇവരാണെന്നറിഞ്ഞ് കൂടിയാണ് ഈ നീക്കം.

ഇപ്പോൾ 12 ലക്ഷം ഇന്ത്യാക്കാർ യുകെയിൽ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ തന്നെ ആറ് ലക്ഷം പേരും ഗുജറാത്തിൽ നിന്നുള്ളവരാണ്. 

Follow Us:
Download App:
  • android
  • ios