രാജ്യാന്തര തലത്തില്‍ സമ്മർദ്ദം ഏറിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന. പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു
ന്യൂയോർക്ക്: ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിനെ ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി യോഗം ചേരും. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായാണ് കഴിഞ്ഞ മാസം പ്രമേയം കൊണ്ടു വന്നത്. പുല്‍വാമ ഭീകരാമക്രമണത്തന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു നടപടി.
എന്നാല്‍, വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാസാക്കാനായില്ല. തുടര്‍ന്ന് വിഷയം യുഎന്‍ രക്ഷാ സമിതിക്ക് മുമ്പാകെ എത്തി. രാജ്യാന്തര തലത്തില്‍ സമ്മർദ്ദം ഏറിയതിനെ തുടര്‍ന്ന് വിഷയത്തില്‍ ചൈന നിലപാട് മയപ്പെടുത്തുമെന്നാണ് സൂചന.
പ്രശ്നം ശരിയായ മാര്‍ഗത്തിലൂടെ പരിഹരിക്കുമെന്ന് ചൈനീസ് വിദേശ കാര്യ വക്താവ് ഇന്നലെ ബിജീംഗില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. രക്ഷാ സമിതിയിൽ ചര്‍ച്ച വന്നാൽ എതിര്‍പ്പിന്‍റെ കാരണം ചൈനക്ക് പരസ്യപ്പെടുത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രത്യേക സമിതിയിൽ വെച്ച് തന്നെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ചൈനയുടെ നീക്കം. പ്രത്യേക സമിതിയിലെ ചർച്ചകൾക്ക് രഹസ്യ സ്വഭാവമാണുള്ളത്.
