ബദൽ ക്രൂഡ്ഓയിൽ ഉറവിടങ്ങൾ കണ്ടെത്താനാകുമോയെന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രിയുടെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തിലും ജി 20 യോഗത്തിലും നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു. കയറ്റുമതി പൂർണ്ണമായും നിലയ്ക്കും. റഷ്യൻ എണ്ണയുടെ വിതരണം വെട്ടിക്കുറച്ചാൽ റിഫൈനറികളുടെ ലാഭത്തെയും ബാധിക്കും. പ്രതിസന്ധി പരിഹരിക്കാൻ എണ്ണ വാങ്ങുന്നതിൽ നിശ്ചിത ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയരർന്നിട്ടുണ്ട്.
അതേ സമയം, രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയും,വിദേശകാര്യമന്ത്രിയും പ്രത്യാഘാതമെന്തെന്ന് വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മോദി ട്രംപ് ബന്ധം പൊള്ളയാണെന്ന് തെളിഞ്ഞു. ബദൽ ക്രൂഡ്ഓയിൽ ഉറവിടങ്ങൾ കണ്ടെത്താനാകുമോയെന്ന് വിശദീകരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രിയുടെ ഐക്യരാഷ്ട്ര സഭ പ്രസംഗത്തിലും ജി 20 യോഗത്തിലും നിലപാട് വ്യക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
