Asianet News MalayalamAsianet News Malayalam

പ്രകൃതിരമണീയമായ ഗ്രാമത്തില്‍ 87 രൂപക്ക് വീടുകള്‍ വില്‍പ്പനക്ക്; അതും യൂറോപ്യന്‍ രാജ്യത്ത്!

ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളാണ് മയെന്‍സിലുള്ളത്. ഇവിടങ്ങളില്‍ ആളുകളെ തിരിച്ചെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. ഘട്ടംഘട്ടമായിട്ടാണ് വീടുകള്‍ വില്‍ക്കുന്നത്. വീടുകള്‍ ഉപേക്ഷിച്ചുപോയ ഉടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വീടുകള്‍ വില്‍പ്പനക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു.

 

Village near Rome joins Italy's one euro home sell-off
Author
Rome, First Published Aug 25, 2021, 9:53 AM IST

റോം: പ്രകൃതി രമണീയമായ ഇറ്റാലിയന്‍ നഗരത്തില്‍ വെറും ഒരു യൂറോക്ക്(87 രൂപ) വീടുകള്‍ വില്‍പ്പനക്ക്. ഇറ്റലിയിലെ മയന്‍സ എന്ന ഗ്രാമത്തിലാണ് തുച്ഛമായ വിലക്ക് വീടുകള്‍ വിറ്റൊഴിവാക്കുന്നത്. ജനവാസം കുറഞ്ഞ ഗ്രാമത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായാണ് ചെറിയ വിലക്ക് നല്ല ഗംഭീരമായ വീടുകള്‍ വില്‍ക്കുന്നത്. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റത്തെ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇറ്റാലിയന്‍ നഗരമായ റോമിന് സമീപത്തെ ഗ്രാമമാണ് മയെന്‍സ. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചാല്‍ മുന്‍ഗണന അനുസരിച്ച് നല്‍കും. 

ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകളാണ് മയെന്‍സിലുള്ളത്. ഇവിടങ്ങളില്‍ ആളുകളെ തിരിച്ചെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വീട് ലഭിക്കാന്‍ ആദ്യം അപേക്ഷ നല്‍കണം. ഘട്ടംഘട്ടമായിട്ടാണ് വീടുകള്‍ വില്‍ക്കുന്നത്. വീടുകള്‍ ഉപേക്ഷിച്ചുപോയ ഉടമകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വീടുകള്‍ വില്‍പ്പനക്ക് ലഭ്യമാക്കുമെന്ന് അധികൃതര്‍ പറയുന്നു. വീട് വാങ്ങുന്നവര്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ വീട് അറ്റകുറ്റപ്പണി നടത്തി മോടികൂട്ടണം. ഡെപ്പോസിറ്റായി 5000 യൂറോയും നല്‍കണം. താമസത്തിന് മാത്രമല്ല, റസ്റ്റോറന്റായോ മറ്റ് സ്ഥാപനങ്ങളായോ വീടുകളെ മാറ്റാനും അനുവദിക്കും. ഒരുകാലത്ത് ഏറെ ജനത്തിരക്കുള്ള ഗ്രാമമായിരുന്നു റോമില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മയെന്‍സ. പിന്നീട് കുടുംബങ്ങള്‍ ഗ്രാമം ഉപേക്ഷിച്ച് പോയി തുടങ്ങി. 

അതിമനോഹരമായ ഗ്രാമത്തിലേക്ക് കുടുംബങ്ങളെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വെറും ഒരു യൂറോക്ക് വീട് ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചതെന്ന് മേയര്‍ ക്ലോഡിയോ സ്‌പെര്‍ഡുത്തി പറഞ്ഞു. ഇപ്പോള്‍ കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് ഗ്രാമത്തില്‍ താമസം. അതില്‍ തന്നെ പ്രായമേറിയവരാണ് ഏറെയും. പ്രകൃതി രമണീയമായ പ്രദേശമാണ് മയെന്‍സ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios