Asianet News MalayalamAsianet News Malayalam

ഇറാൻ പിടിച്ച ബ്രിട്ടീഷ് കപ്പലിന്‍റെ പുതിയ വീഡിയോ പുറത്ത്, മലയാളി അടക്കം ദൃശ്യങ്ങളിൽ

കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവര്‍ ദൃശ്യങ്ങളിലുണ്ട്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. 

visuals inside of the ship stena impero is out
Author
Tehran, First Published Jul 22, 2019, 9:29 PM IST

ടെഹ്‍രാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ ദൃശ്യങ്ങള്‍ പുറത്ത്. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടിരിക്കുന്നത്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരെ ദൃശ്യങ്ങളില്‍ കാണാം. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന് കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. ബ്രിട്ടന്‍റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തിട്ട് ഇത് നാലാം ദിവസമാണ്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിരുന്നില്ല. 

കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 ഇന്ത്യക്കാരാണുള്ളത്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ ഇതുവരെ സ്ഥീരികരണം ഉണ്ടാിയട്ടില്ല. 

ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ചയാണ് ഇറാൻ സ്റ്റെനാ ഇംപറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ നീക്കം.

 

Follow Us:
Download App:
  • android
  • ios