ന്യൂയോര്‍ക്ക്: ഇംപീച്ച്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിപക്ഷത്തിന്‍റെ നടപടി പക്ഷപാതപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അന്വേഷണസമിതിക്ക് നല്‍കിയ കത്തില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപിനെതിരായ വാർത്ത പുറത്തുകൊണ്ടുവരികയും പരാതി നല്‍കുകയും ചെയ്ത വ്യക്തിയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുകയെന്നതും വെല്ലുവിളിയായിരിക്കുകയാണ്.