Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍: റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന

അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. 

WHO in talks with Russia as its coronavirus vaccine raises eyebrows
Author
Moscow, First Published Aug 21, 2020, 7:04 AM IST

മോസ്കോ: കൊവിഡ് വാക്സിനെ കുറിച്ച് റഷ്യയോട് കൂടുതൽ വിവരങ്ങൾ തേടി ലോകാരോഗ്യസംഘടന. നിലവിൽ റഷ്യയുടെ സ്പുട്നിക് 5 വാക്സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാൻ ആകില്ലെന്നും, തുടർ ചർച്ചകൾ അനിവാര്യം എന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. 40,000ലധികം പേരിലേക്ക് വാക്സിൻ പരീക്ഷണത്തിന് ആയി ഒരുങ്ങുകയാണ് റഷ്യ.

അതിനിടെ ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. ലോകരാജ്യങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പ്രതീക്ഷയേകുന്നതാണ്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​റു​പ​ത്തി​യ​ഞ്ച​ര ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. 6,551,410 ആ​ക്ടീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 61,878 പേ​ർ (ഒ​രു ശ​ത​മാ​നം) ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

അ​മേ​രി​ക്ക​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 57 ല​ക്ഷം ക​ട​ന്ന് കു​തി​ക്കു​ക​യാ​ണ്. 5,745,710 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ 44,779 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,048 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 177,382 ആ​യി. 

ബ്ര​സീ​ൽ ആ​ണ് അ​മേ​രി​ക്ക​യ്ക്കു തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ബ്ര​സീ​ലി​ൽ ഇ​തു​വ​രെ 3,505,097 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 44,684 പു​തി​യ കേ​സു​ക​ളും ബ്ര​സീ​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. 

Follow Us:
Download App:
  • android
  • ios