യുവതി ജീവനക്കാരെ ആക്രമിച്ചതോടെ ക്രൂ അംഗങ്ങള്‍ ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിടുകയായിരുന്നു.

വാഷിങ്ടണ്‍: യാത്രക്കിടെ വിമാനത്തിന്‍‌റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിട്ടു. ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിമാനം പറക്കുന്നതിനിടെ സീറ്റില്‍ നിന്നും എഴുനേറ്റ യുവതി വാതിലിലെത്തി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

യാത്രക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റം കണ്ട് അമ്പരന്ന ജീവനക്കാരെത്തി തടയാന്‍ ശ്രമിച്ചതോടെ യുവതി ക്രൂ അംഗങ്ങളെ ഉപദ്രവിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതി ജീവനക്കാരെ ആക്രമിച്ചതോടെ ക്രൂ അംഗങ്ങള്‍ ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിടുകയായിരുന്നു. വിമാനം പുറപ്പെടാന്‍ മൂന്ന് മണിക്കോറോളം വൈകിയിരുന്നതിനാല്‍ യുവതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം.

യാത്ര ആരംഭിച്ച് കുറച്ചു സമയം കഴിഞ്ഞതോടെ സീറ്റില്‍ നിന്നും എണീറ്റ യുവതി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനായി വാതില്‍ ബലമായി തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടിയെത്തിയ ജീവനക്കാര്‍ യാത്രക്കാരിയെ സമാധാനപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും യുവതി ജീവനക്കാരെ കടിക്കുകയും മാന്തുകയും ചെയ്തു. ഇതോടെ ടേപ്പുപയോഗിച്ച് ക്രൂ അംഗങ്ങള്‍ യുവതിയെ കെട്ടിയിട്ടു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ ടിക് ടോക്കില്‍ ഷെയര്‍ ചെയ്യ്തതോടെയാണ് വിവരം പുറത്തായത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona