Asianet News MalayalamAsianet News Malayalam

ഈ 'യോഗിയുടെ ഒരു യോഗം'; ജപ്പാനിലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി വിജയം കുറിച്ച് ഇന്ത്യക്കാരന്‍

ഏപ്രില്‍ 21നാണ് ടോക്കിയോവിലെ  ഇഡോഗാവ വാര്‍ഡ് അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ജപ്പാനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത്

yogi elected to Tokyo Edogawa ward assembly
Author
Japan, First Published Apr 24, 2019, 11:19 AM IST

ടോക്കിയോ: ജപ്പാനിലെ ടോക്കിയോവിലെ ഇഡോഗാവ വാര്‍ഡ് അസംബ്ലിയില്‍ വിജയിച്ച് ഇന്ത്യന്‍ വംശജന്‍ കൂടിയായ പുരണിക് യോഗേന്ദ്ര എന്ന യോഗി. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ജപ്പാനില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത്. ഏപ്രില്‍ 21നാണ് ടോക്കിയോവിലെ  ഇഡോഗാവ വാര്‍ഡ് അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് നടന്നത്.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന പ്രദേശമാണ് എഡോഗാവ. ഇന്ത്യക്കാരില്‍ 10 ശതമാനത്തോളം പേര്‍ ഇവിടെയാണ് താമസിക്കുന്നത്. ജാപ്പനീസ് പൗരത്വം സ്വീകരിച്ച വിദേശീയരില്‍ കൂടുതല്‍ പേരും ഇവിടെയാണ് താമസിക്കുന്നത്. ഇന്ത്യക്കാരെ കൂടാതെ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇവിടെ കൂടുതലായി ഉണ്ട്. ഇന്ത്യക്കാരനായ യോഗി 1997ല്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായാണ് ആദ്യമായി ജപ്പാനിലെത്തുന്നത്.

രണ്ടു വര്‍ശങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയെങ്കിലും 2001ല്‍ തൊഴില്‍ ആവശ്യങ്ങള്‍ക്ക് വീണ്ടും ജപ്പാനിലെത്തി. 2005 മുതലാണ്  ഇന്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എഡഗോവയില്‍ താമസമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് യോഗി ജാപ്പനീസ് പൗരത്വം സ്വീകരിച്ചതും രാഷ്ട്രീയത്തില്‍ ഇറങ്ങിയതും. രാജ്യമോ പ്രായമോ മറ്റേതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളോകാരണമാക്കി ആരെയും വേര്‍തിരിച്ചു കാണാതിരിക്കാന്‍ താന്‍ എന്നും ശ്രമിക്കുമെന്നും ഏറ്റവും നല്ല ജനങ്ങളാണ് ജപ്പാനിലുളളതെന്നും ജപ്പാനെ സ്നേഹിക്കുന്നുവെന്നും തിരഞ്ഞെടുപ്പിന് പിന്നാലെ യോഗി വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios