ഹൈദരാബാദ്: നിര്‍ണായക മത്സരത്തിനായി തയ്യാറെടുക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി. ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്‌റ പരിക്കേറ്റ് പുറത്തായി. പൂന്നെയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് നെഹ്‌റയ്ക്ക് പരിക്കേറ്റത്. ടീം പരിശീലകന്‍ ടോം മോഡിയാണ് ഇക്കാര്യം അറിയിച്ചത്. 

നിര്‍ണായക മത്സരത്തില്‍ നെഹ്‌റയെപ്പോലുള്ള പരിചയസമ്പന്നര്‍ ടീമില്‍ നിന്നും പുറത്താകുന്നത് ടീമിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതലേ പരിക്കിന്റെ പിടിയിലായിരുന്നു നെഹ്‌റ. ആറ് മത്സരങ്ങള്‍ മാത്രമാണ് നെഹ്‌റയ്ക്ക് ഈ സീസലില്‍ കളിക്കാന്‍ സാധിച്ചത്.

എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ബുധനാഴ്ചയാണ് മത്സരം.