ഇത്തവണ ഐപിഎല്ലില്‍ ഒരുപാട് മികച്ച ക്യാച്ചുകള്‍ കണ്ടിട്ടുണ്ട്. ഗുജറാത്തിനായി സുരേഷ് റെയ്നയും ബംഗളൂരുവിനായി വിരാട് കോലിയുമെല്ലാം എടുത്ത ക്യാച്ചുകള്‍ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്നൊരു ക്യാച്ചെടുത്ത് ഡല്‍ഹിക്കായി കോറി ആന്‍ഡേഴ്സണ്‍ മികച്ച ക്യാച്ചിനുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം ഉറപ്പിച്ചിരിക്കുമ്പോള്‍ അതിനെവെല്ലുന്നൊരു ക്യാച്ച് കൈപ്പിടിയിലൊതുക്കി കിംഗ്സ് ഇലവവ്‍ പഞ്ചാബിന്റെ മാര്‍ട്ടിന്‍ ഗപ്ടില്‍.

ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലെന്‍ഡല്‍ സിമണ്‍സിനെ പുറത്താക്കാനായാണ് ലോംഗ് ഓണില്‍ ഗപ്ടില്‍ ഒറ്റക്കൈയില്‍ പറന്നു പിടിച്ചത്. കോറി ആന്‍ഡേഴ്സണെ വെല്ലുന്ന ക്യാച്ചാണിതെന്നാണ് ആരാധകരുടെ അഭിപ്രായം. എന്തായാലും മികച്ച ക്യാച്ചിനായുള്ള പോരാട്ടം അവസാന മത്സരം വരെ നീളുമെന്നുറപ്പാണ്.

കോറി ആന്‍ഡേഴ്സണെടുത്ത ക്യാച്ച്