മുംബൈ: ഐപിഎല്‍ ലേലത്തില്‍ ആരും എടുക്കാതിരുന്ന ഇഷാന്ത് ശര്‍മയെ വീരേന്ദര്‍ സെവാഗ് ടീമിലെടുത്തത് ചിരിക്കുള്ള വക തേടിയാണോ എന്ന് സംശയം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഇഷാന്തിന്റെ ബൗളിംഗ് ആക്ഷന്‍ കണ്ട് ഡഗ് ഔട്ടിലിരുന്ന് സെവാഗ് പോലും ചിരിച്ചുചിരിച്ചു മണ്ണുകപ്പി. ആദ്യം പാര്‍ഥിവ് പട്ടേലിനെതിരെ ഷോര്‍ട്ട് ബോളെറിയാനായി പരമാവധി കരുത്തെടുത്ത് ബൗള്‍ ചെയ്ത ഇഷാന്തിന് അടിതെറ്റി.
നിലത്തുവീണുരുണ്ട ഇഷാന്ത് ചിരിച്ചുകൊണ്ടെഴെന്നേറ്റു വീണ്ടും ബൗളിംഗിനായി പോയി. എന്നാല്‍ ലെന്‍ഡല്‍ സിമണ്‍സിനെതിരെയും സമാനമായ രീതിയില്‍ പന്തെറിഞ്ഞതോടെയാണ് ഇത് ഇഷാന്തിന്റെ പുതിയ ആക്ഷനാണോ എന്ന് ആരാധകര്‍ സംശയിച്ചത്. എന്തായാലും കാല്‍തെറ്റി വീണതാണെങ്കിലും സംഭവം ചിരിക്കുള്ള വകയായി. ടീം അംഗങ്ങള്‍ മാത്രമല്ല ഡഗ് ഔട്ടിലിരുന്ന് സെവാഗും ഇഷാന്തിന്റെ വീഴ്ച നന്നായി ആസ്വദിച്ചു.
