പൂനെ: എംഎസ് ധോണിയുടെ വലിയ വിമര്‍ശകനായ പൂനെ ടീം സഹ ഉടമ ഹര്‍ഷ ഗോയങ്ക ധോണിയുടെ വലിയ ആരാധകനായോ. ട്വിറ്ററില്‍ ഗോയങ്ക തന്നെ ട്വീറ്റ് ചെയ്ത ചിത്രം പറയുന്നത് അതാണ്. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അവരുടെ ഗ്രൗണ്ടില്‍ തകര്‍ക്കുന്നതില്‍ പൂനെയ്ക്കുവേണ്ടി നിര്‍ണായക പങ്കുവഹിച്ചത് ധോണിയായിരുന്നു.

അവസാന രണ്ടോവറില്‍ ധോണിയുടെ നാല് സിക്സറുകളടക്കം ധോണി-മനോജ് തിവാരി സഖ്യം അടിച്ചെടുത്ത 41 റണ്‍സായിരുന്നു പൂനെ ജയത്തില്‍ നിര്‍ണായകമായത്. പൂനെ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം ഡഗ് ഔട്ടിലേക്ക് മടങ്ങുകയായിരുന്ന ധോണിയ്ക്കുവേണ്ടി ഹര്‍ഷ ഗോയങ്ക എഴുന്നേറ്റ് നിന്ന് കൈയടിക്കുന്ന ചിത്രമാണ് ഗോയങ്ക ട്വീറ്റ് ചെയ്തത്.

Scroll to load tweet…

മത്സരം പൂനെ ജയിച്ച ശേഷവും ധോണിയുടെ ബാറ്റിംഗിനെ പുകഴ്‌ത്താന്‍ ഗോയങ്ക മറന്നില്ല. ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്, സുന്ദറിന്റെ മികവുറ്റ ബൗളിംഗ്, സ്മിത്തിന്റെ ക്യാപ്റ്റന്‍സി ഇതുമൂന്നുമാണ് പൂനെയെ ഫൈനലിലെത്തിച്ചതെന്ന് ഹര്‍ഷ ഗോയങ്ക ട്വീറ്റ് ചെയ്തു.

Scroll to load tweet…

ഐപിഎല്ലിന് മുമ്പ് ധോണിയെ പൂനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ പൂനെ ജയിച്ചപ്പോള്‍ ധോണിയെ അധിക്ഷേപിച്ചും സ്മിത്തിനെ പുകഴ്‌ത്തിയെ ഗോയങ്ക നടത്തിയ ട്വീറ്റ് വിവാദമാകുകയും ചെയ്തു. എന്തായാലും ധോണിയെ നോക്കിയുള്ള ഗോയങ്കയുടെ കൈയടികാണുന്ന മലയാളികളുടെ മനസിലെങ്കിലും കമ്മട്ടിപ്പാടത്തില്‍ ബാലന്‍ ചേട്ടന്‍ പറയുന്ന 'കൈയടിക്കെടാ'...ഡയലോഗ് ഓര്‍മവന്നാല്‍ അവരെ കുറ്റം പറയാനാവില്ല.

Also Read:ധോണിയെ അധിക്ഷേപിച്ച പൂനെ ടീം ഉടമയ്ക്കെതിരെ പ്രതിഷേധം

Also Read:ധോണിക്കെതിരെ ഒളിയമ്പുമായി വീണ്ടും പൂനെ ടീം സഹ ഉടമ