മുംബൈ: വൃദ്ധിമാന്‍ സാഹയും ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും അടിച്ചു തകര്‍ത്തപ്പോള്‍ ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിന് കൂറ്റന്‍ സ്കോര്‍. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സടിച്ച പഞ്ചാബ് ഈ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍ കുറിച്ചു. 55 പന്തില്‍ 93 റണ്‍സുമായി സാഹ പുറത്താകാതെ നിന്നപ്പോള്‍ 21 പന്തില്‍ 47 റണ്‍സടിച്ച് മാക്സ്‌വെല്ലും തിളങ്ങി.
മാര്‍ട്ടിന്‍ ഗപ്ടില്‍(18 പന്തില്‍ 36), ഷോണ്‍ മാര്‍ഷ്(16 പന്തില്‍ 25), അക്ഷര്‍ പട്ടേല്‍(13 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ മക്‌ലഘാനഗാനാണ് മുംബൈ നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത്.
ഹര്‍ഭജന്‍ മൂന്നോവറില്‍ 45 റണ്‍സ് വഴങ്ങിയപ്പോള്‍ മലിംഗ നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്തു. പ്ലേ ഓഫ് ഉറപ്പിക്കാന്‍ പഞ്ചാബിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും വലിയ മാര്‍ജിനിലുളള വിജയം അനിവാര്യമാണ്. 18 പോയിന്റുമായി മുംബൈ നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
