ദില്ലി: ബെന്‍ സ്‌റ്റോക്‌സിന്‍റെ കിടിലന്‍ ക്യാച്ചാണ് ഡല്‍ഹി പൂനെ മത്സരത്തിലെ ഒരു പ്രധാന കാഴ്ചയായത്. ജയദേവ് ഉനാഠ്ഘട്ടിന്റെ ബോളില്‍ മൊഹമ്മദ് ഷമി അതിര്‍ത്തിയിലേക്കയച്ച പന്താണ് സ്റ്റോക്‌സ് വിക്കറ്റാക്കി മാറ്റിയത്. സിക്‌സാകുമായിരുന്ന ബോള്‍ സ്‌റ്റോക്‌സ് ഉയര്‍ന്ന് ചാടി കൈക്കലാക്കി. കാലുകുത്തുന്നത് ബൗണ്ടറിക്കപ്പുറത്താകുമെന്ന് മനസ്സിലാക്കിയ സ്റ്റോക്‌സ് നൊടിയിടയില്‍ ബോള്‍ മുകളിലേക്കെറിഞ്ഞു. ഓടിയെത്തി പിടിച്ചതോടെ ഷമി പുറത്ത്.
ഇതേ മത്സരത്തില്‍ ഒരു സൂപ്പര്‍മാന്‍ സേവാണ് യുവതാരം ശ്രേയസ് അയ്യര്‍ കാഴ്ചവച്ചത്. സഹീര്‍ ഖാന്റെ ഓവറില്‍ പൂണെ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത് സിക്‌സര്‍ എന്ന് ഉറപ്പിച്ച പന്താണ് ബൗണ്ടറി ലൈനിന് മുകളിലൂടെ സൂപ്പര്‍മാന്‍ സേവിലൂടെ ശ്രേയസ് അയ്യര്‍ തടഞ്ഞിട്ടത്. അതിര്‍ത്തി കടക്കാനിരുന്ന പന്ത് വായുവില്‍ ചാടി പിടിച്ചെടുത്ത് ഗ്രൗണ്ടിലേക്ക് തന്നെ ഇടുകയാണ് ശ്രേയസ് ചെയ്തത്.
വീഡിയോ കാണാം
