മുംബൈ: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് കളിക്കാനെത്തിയപ്പോള്‍ താരമായത് ക്രിക്കറ്റ് താരങ്ങളൊന്നുമല്ല. അതൊരു അപരനായിരുന്നു. ആരുടേതെന്നല്ലെ, ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയുടേത് ആയിരുന്നു അത്.
മുംബൈ താരങ്ങള്‍ വാംഗഡെ സ്റ്റേഡിയത്തില്‍ എത്തുമ്പോഴേക്കും 'മലിംഗയുടെ കൂട്ടുകാരന്‍' എന്നെഴുതിയ ഫ്‌ളെക്‌സുമായി ഇയാള്‍ ടീം ബസ്സിന് മുന്നില്‍ പ്രത്യക്ഷപ്പെടുരകയായിരുന്നു. മലിംഗയുടെ അപരനെ കണ്ട് സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും ചിരിയടക്കാനായില്ല. അതിന്റെ ഒരു വീഡിയോയും സച്ചിന്‍ സ്വന്തം ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
