കൊല്‍ക്കത്ത: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം മനീഷ് പാണ്ഡയ്ക്ക് അമ്പയറുടെ മണ്ടത്തരത്തില്‍ വിക്കറ്റ് തിരിച്ചുലഭിച്ചു. അമ്പയറുടെ തെറ്റായ തീരുമാനം മൂലം ഉറച്ച ഔട്ടില്‍ നിന്നാണ് പാണ്ഡ്യ രക്ഷപ്പെട്ടത്. 

മുംബൈ താരങ്ങളും കൂട്ട അപ്പീലുകള്‍ പരിഗണിക്കാതെയായിരുന്നു അമ്പയറുടെ തീരുമാനം. സംഭവം ഇങ്ങനെ. മിച്ചല്‍ ജോണ്‍സനെറിഞ്ഞ പതിനാലാമത്തെ ഓവറിലെ ആദ്യ പന്തില്‍ മനീഷ് പാണ്ഡ്യയുടെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലേക്ക്. 

മുംബൈ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ മുഴക്കി. എന്നാല്‍ അമ്പയര്‍ വിക്കറ്റ് അനുവദിക്കാന്‍ തയ്യാറായില്ല. എങ്കിലും പാണ്ഡ്യയ്ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. 33 പന്തില്‍ 33 റണ്‍സ് മാത്രമാണ് താരം നേടിയത്.
ഇതോടെ മുംബൈ താരങ്ങള്‍ നിശാരായി. 

മുംബൈ വിക്കറ്റ് കീപ്പര്‍ അമ്പാടി റായിഡുവും നായകന്‍ രോഹിത്ത് ശര്‍മ്മയുടെ നിരാശ പ്രകടിപ്പിച്ച രീതി ഏറെ രസകരമായിരുന്നു. ഗ്രൗണ്ടില്‍ ഇരുന്നായിരുന്നു രോഹിത്തിന്‍റെ പ്രതിഷേധം.