പൂനെ: ഐപിഎല്ലില്‍ പൂണെയോട് തോറ്റ് പുറത്തായ പഞ്ചാബ് ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ടീം മെന്‍റര്‍ കൂടിയായ വീരേന്ദ്ര സെവാഗ്. പഞ്ചാബ് നായകന്‍ മാക്‌സ്‌വെല്‍ അടക്കമുളള വിദേശ താരങ്ങള്‍ ഒരു വിധത്തിലും അവരുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് സെവാഗ് ആരോപിക്കുന്നു. 

മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാക്‌സ്‌വെല്‍ അടക്കമുളള താരങ്ങളെ സെവാഗ് വിമര്‍ശിച്ചത്.
ഞാനാകെ നിരാശനാണ്, വിദേശ കളിക്കാര്‍ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. 12-15 ഓവറുകള്‍ക്കിടയില്‍ ആദ്യ നാല് ബാറ്റ്‌സ്മാരെങ്കിലും ക്രീസിലുണ്ടാകണമായിരുന്നു. എന്നാല്‍ ഒരു താരവും അവരുടെ ഉത്തരവാദത്വം നിറവേറ്റിയില്ല

മത്സരത്തിലുണ്ടായ തകര്‍ച്ചയെ ന്യായീകരിക്കാന്‍ അവര്‍ പിച്ച് സ്ലോ ആയിരുന്നു തുടങ്ങിയ വിധത്തിലുളള വിശദീകരണം പറയും എന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ നിങ്ങളെല്ലാവരും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നവരാണ്, നല്ല വിക്കറ്റിലും മോശം വിക്കറ്റിലും നിങ്ങള്‍ക്ക് കളിക്കേണ്ടി വരും. 

നല്ല വിക്കറ്റില്‍ കളിക്കാന്‍ അവസരം ലഭിക്കുക എന്നത് തന്നെ അപൂര്‍വ്വ സംഗതിയാണ്, എവിടെയായാലും കളിക്കുക എന്നത് തന്നെയാണ് നിങ്ങളുടെ ജോലി. ഇവിടെ നിങ്ങള്‍ 20 ഓവറെങ്കിലും തികച്ച് കളിണമായിരുന്നു. എന്നാല്‍ മാക്‌സ്‌വെല്ലും ഷോണ്‍ മാര്‍ഷും ഗുപ്റ്റിലും മോര്‍ഗണുമെല്ലാം നിരാശപ്പെടുത്തി
സെവാഗ് കൂട്ടിച്ചേര്‍ത്തു

ഐപിഎല്ലില്‍ തോറ്റതോടെ പ്ലേഓഫ് കളിക്കാനുളള സുവര്‍ണാവസരമാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നഷ്ടപ്പെടുത്തിയത്.