ജയ്പൂര്‍: അജിന്‍ക്യ രഹാനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തി. ഡല്‍ഹി കാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിലാണ് രഹാനെ രാജസ്ഥാനെ നയിക്കുക. ക്യാപ്റ്റനായിരുന്ന സ്റ്റീവന്‍ സ്മിത്ത് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയതോടെയാണ് രഹാനെയ്ക്ക് വീണ്ടും നറുക്ക് വീണത്. സീസണിലെ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിച്ചിരുന്നത് രഹാനെ ആയിരുന്നു. എന്നാല്‍ തുടര്‍ തോല്‍വികളുമായി ടീം വലഞ്ഞപ്പോള്‍ താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

നേരത്തെ രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നെങ്കിലും ഓപ്പണിങ് സ്ഥാനത്ത് നിലനിര്‍ത്തുകയായിയുരന്നു. ക്യാപ്റ്റന്‍ എന്ന ഭാരം ഒഴിഞ്ഞതോടെ താരം ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിക്കാനായാല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കും.

നിലവില്‍ 13 മത്സരങ്ങളില്‍ 11 പോയിന്റുള്ള രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ഡല്‍ഹിയോട് ജയിച്ച് മറ്റു ടീമുകളും ജയവും തോല്‍വിയും നോക്കിയിട്ട് മാത്രമെ രാജസ്ഥാന്റെ പ്ലേഓഫ് പ്രവേശം സാധ്യമാവൂ.