Asianet News MalayalamAsianet News Malayalam

പന്തെറിയുന്നതിന് മുമ്പ് റായുഡു ക്രീസ് വിട്ടു; പിന്നാലെ അംപയറുടെ താക്കീത്

ഒരുപാട് സംഭവങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു ചെന്നൈ സൂപ്പര്‍ കിഹ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. കെ.എല്‍ രാഹുലിനെ ധോണി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബെയ്ല്‍സ് വീണില്ല എന്ന കാരണം കൊണ്ട് ബാറ്റ്‌സ്മാന്‍ രക്ഷപ്പെട്ടിരുന്നു.

Ambati Rayudu left the crease before action and Umpire warned him
Author
Chennai, First Published Apr 7, 2019, 12:02 PM IST

ചെന്നൈ: ഒരുപാട് സംഭവങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു ചെന്നൈ സൂപ്പര്‍ കിഹ്‌സ്- കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം. കെ.എല്‍ രാഹുലിനെ ധോണി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബെയ്ല്‍സ് വീണില്ല എന്ന കാരണം കൊണ്ട് ബാറ്റ്‌സ്മാന്‍ രക്ഷപ്പെട്ടിരുന്നു. കെ.എല്‍ രാഹുല്‍- സര്‍ഫറാസ് ഖാന്‍ എന്നിവരുടെ മെല്ലപ്പോക്കാണ് പഞ്ചാബിന്റെ തോല്‍വിക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ മറ്റൊരു സംഭവം കൂടി.

ചെന്നൈയ്ക്ക് വേണ്ടി ധോണി- റായുഡു സഖ്യം ബാറ്റ് ചെയ്യുമ്പോള്‍ അംപയര്‍ റോഡ് ടക്കര്‍ റായുഡുവിനെ താക്കീത് ചെയ്യുകയായിരുന്നു. പന്തെറിയുന്നതിന് മുമ്പ് തന്നെ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ ക്രീസില്‍ പുറത്തിറങ്ങിയതാണ് താക്കീതിന് കാരണമായത്. ധോണിയോടാണ് അംപയര്‍ ഇക്കാര്യം സംസാരിച്ചത്. മങ്കാദിങ് വഴി പുറത്തായ വിവാദമാക്കേണ്ടെന്ന ചിന്തയിലാണ് അംപയര്‍ ഇക്കാര്യം നേരത്തെ അറിയിച്ചത്.

മുമ്പ് പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് വിവാദമായിരുന്നു. അതിന് ശേഷം അംപയര്‍മാര്‍ ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

Follow Us:
Download App:
  • android
  • ios