Asianet News MalayalamAsianet News Malayalam

ഗെയ്‌ലിനുശേഷം ആ ചരിത്രനേട്ടവും സ്വന്തം പേരിലാക്കി റസല്‍

2012ല്‍ 15 കളികളില്‍ 57 സിക്സുകളടിച്ച ഗെയ്ല്‍ 2013ല്‍ 16 കളികളില്‍ 51 സിസ്കുകളടിച്ചു. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 50 സിക്സുകളാണ് റസലിന്റെ സമ്പാദ്യം.

Andre Russell hit 50 sixes in an IPL season
Author
Kolkata, First Published Apr 29, 2019, 12:36 PM IST

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഒരു സീസണില്‍ 50 സിക്സറുകളടിക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍. കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ക്രിസം ഗെയ്‌ലാണ് റസലിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഏക ബാറ്റ്സ്മാന്‍.

2012ല്‍ 15 കളികളില്‍ 57 സിക്സുകളടിച്ച ഗെയ്ല്‍ 2013ല്‍ 16 കളികളില്‍ 51 സിസ്കുകളടിച്ചു. ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 50 സിക്സുകളാണ് റസലിന്റെ സമ്പാദ്യം. കൊല്‍ക്കത്തക്ക് ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ടെന്നതിനാല്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിസ്കറുകളെന്ന ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനും റസലിന് അവസരമുണ്ട്.

ഈ സീസണില്‍ കൊല്‍ക്കത്തക്കായി 486 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 300 റണ്‍സും സിക്സറുകളില്‍ നിന്നായിരുന്നു. മുംബൈാക്കെതിരെ വണ്‍ ഡൗണായി ക്രീസിലിറങ്ങിയ റസല്‍ 40 പന്തില്‍ 80 റണ്‍സാണ് അടിച്ചെടുത്തത്. ആറ് ഫോറും എട്ടു സിക്സു അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്സ്.

Follow Us:
Download App:
  • android
  • ios